കാഞ്ഞങ്ങാട് : വാഴുന്നോറടി സ്‌പോര്‍ട്‌സ് ക്ലബ് സംഘടിപ്പിച്ച സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സമാപിച്ചു.
ഫൈനല്‍ മത്സരത്തില്‍ ജോളി തായന്നൂരിനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി യുവശക്തി തെക്കന്‍ ബങ്കളം ജേതാക്കളായി. ഹോസ്ദുര്‍ഗ് സബ് ഇന്‍സ്പെക്ടര്‍ സുഭാഷ് കളികാരുമായി പരിചയപ്പെട്ടു.സംസ്ഥാന മീറ്റുകളിലും ദേശീയ മീറ്റുകളിലും ജേതാക്കള്‍ക്ക് അനുമോദനം നല്‍കി. ഹോസ്ദുര്‍ഗ് തഹസില്‍ദാര്‍എം. മായ ട്രോഫികള്‍ വിതരണം ചെയ്തു.ക്ലബ് പ്രസിഡന്റ് സുന്ദരന്‍ മാസ്റ്റര്‍ അധ്യക്ഷം വഹിച്ചു. പ്രഭാകരന്‍
വാഴുന്നോറടി, രവീന്ദ്രന്‍ ചേടിറോഡ്, ഇ. മോഹന്‍ബാബു, വി. രവീന്ദ്രന്‍, തുടങ്ങിയവര്‍ സംസാരിച്ചു. അബ്ദുല്‍ സലാം സ്വാഗതവും പി. രാജന്‍ നന്ദിയുംപറഞ്ഞു.