കോട്ടപ്പാറ: കാസര്‍കോട് വികസന പക്കേജില്‍ ഉള്‍പ്പെടുത്തി വാഴക്കോട് ഗവ. എല്‍ പി സ്‌കൂളിന് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം മാര്‍ച്ച് ഒന്നിന് വൈകുന്നേരം നാലിന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു നിര്‍വ്വഹിക്കും . ഇ.ചന്ദ്രശേഖരന്‍ , എം.എല്‍.എ അധ്യക്ഷത വഹിക്കും. ഉദ്ഘാടന പരിപാടി വിജയിപ്പിക്കുന്നതിനായിയുള്ള സ്വാഗത സംഘം രൂപീകരണ യോഗം മടിക്കൈ ഗ്രാമ
പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ എ.വേലായുധന്‍ അധ്യക്ഷനായി .വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ രമ പത്മനാഭന്‍, പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് വികസന
സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ചന്ദ്രന്‍ കരിച്ചേരി എന്നിവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ പി കെ.ബിജു സ്വാഗതവും പിടിഎ പ്രസിഡന്റ് ബിജു തുമ്പയില്‍ നന്ദിയും പറഞ്ഞു. ഭാരവാഹികളായി എസ് പ്രീത (ചെയര്‍പേഴ്‌സന്‍) ,എ .വേലായുധന്‍ (വര്‍ക്കിംഗ് ചെയര്‍മാന്‍), രമ പത്മനാഭന്‍(കണ്‍വീനര്‍).