പെരിയ :കേന്ദ്ര സര്‍വകലാശാലയുടെ ഹോസ്റ്റല്‍ മുറിയില്‍ വിദ്യാര്‍ഥി തൂങ്ങിമരിച്ചു. എം.എഡ്. രണ്ടാം സെമസ്റ്റര്‍ വിദ്യാര്‍ഥി ഉത്തര്‍പ്രദേശ് ഗാസിപുരിലെ നീതേഷ് യാദവ് (28) ആണ് മരിച്ചത്. നിതേഷിനെ കാണാഞ്ഞതിനെത്തുടര്‍ ന്ന് ഞായറാഴ്ച പകല്‍ സഹപാഠികള്‍ ഫോണില്‍ വിളിച്ചു കൊണ്ടിരിക്കുകയായിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ രാത്രി ഏഴോടെ പെരിയാര്‍ മെന്‍സ് ഹോസ്റ്റലിലെ സുഹൃത്തിന്റെ മുറിയിലെ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ കണ്ടെത്തു കായിരുന്നു.
മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി. ഹോസ്റ്റല്‍ വാര്‍ഡനായ എക്കണോമിക്‌സ് അസി. പ്രഫസര്‍ ടി.ജെ. ജോസഫ് നല്‍കിയ പരാതിയില്‍ ബേക്കല്‍ പോലീസ് കേസെടുത്തു. മൃതദേഹം ബേക്കല്‍ പോലീസ് ഇന്‍ക്വസ്റ്റ് നടത്തി. പ്രേമ നൈരാശ്യമാണ് ആത്മഹത്യക്ക് കാരണമെന്ന് സംശയിക്കുന്നു. ഇക്കാര്യം വിശദമാക്കുന്ന ആത്മഹത്യാക്കുറിപ്പ് പോലീസ്കണ്ടെടുത്തു