കാഞ്ഞങ്ങാട്:-കേന്ദ്രസര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ തിരുത്തുക കേന്ദ്ര കുടുംബ സഹായ ഫണ്ട് പുനസ്ഥാപിക്കുക, കേന്ദ്രം കേരളത്തോട് കാട്ടുന്ന അവഗണന അവസാനിപ്പിക്കുക, പെന്‍ഷന്‍ വിഹിതം ഉടന്‍ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് കേരള സിംഗിള്‍ വുമണ്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസ് മാര്‍ച്ച് ധാരണയും സംഘടിപ്പിച്ചു പരിപാടി സി ഐ ടി യു സംസ്ഥാന കമ്മിറ്റി അംഗം വി.വി. പ്രസന്നകുമാരി ഉദ്ഘാടനം ചെയ്തു ജില്ലാ പ്രസിഡണ്ട് ശാന്തകുമാരി അധ്യക്ഷയായി ജില്ലാ സെക്രട്ടറി ദേവി രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു സിന്ധു പനയാല്‍, കെ വി ലക്ഷ്മി ,ടി.വി പത്മിനി, പി സാവിത്രി, പാര്‍വതി, ശാരദ എസ് നായര്‍, പി ഉഷ, കെ ആര്‍ ജയശ്രീ എന്നിവര്‍പങ്കെടുത്തു