മൂന്നാംമൈല്‍: മൊടഗ്രാമം ശ്രീധര്‍മ്മ ശാസ്ത ക്ഷേത്രം
നവീകരണ കമ്മിറ്റി രൂപീകരിച്ചു.യോഗം ബ്രഹ്‌മശ്രീ ഇരിവല്‍ ഐ കെ. കൃഷ്ണ ദാസ് വാഴുന്നവര്‍ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. രാഷ്ട്രീയ സ്വയം സേവക സംഘം ജില്ല കാര്യവാഹ് പി. ബാബു അഞ്ചാംവയല്‍ മുഖ്യപ്രഭാഷണം നടത്തി.വര്‍ക്കിങ് പ്രസിഡന്റ് എ.വിനു അധ്യക്ഷത വഹിച്ചു.
കേരള ക്ഷേത്ര സംരക്ഷണ സമിതി കാസര്‍കോട് ജില്ല സെക്രട്ടറി ടി രമേശന്‍ വാഴക്കോട്,കേരള പൂരക്കളി കലാഅക്കാദമി സംസ്ഥാന ട്രഷറര്‍ പി. ദാമോദര പണിക്കര്‍ എന്നിവര്‍സംസാരിച്ചു.
കമ്മിറ്റി സെക്രട്ടറി വി. കുഞ്ഞികൃഷ്ണന്‍, ട്രഷറര്‍ കെ.ഗോപാലന്‍ എന്നിവര്‍ സംബന്ധിച്ചു.പി.ബിനു സ്വാഗതവും വി വി ഗോപാലകൃഷ്ണന്‍ നന്ദിയും പറഞ്ഞു.
പി.ദാമോദരപണിക്കര്‍
(ചെയര്‍മാന്‍),പി.തമ്പാന്‍ പെരിയടത്ത്
(വര്‍ക്കിങ് ചെയര്‍ മാന്‍),വി.വി. ഗോപാലകൃഷ്ണന്‍
(കണ്‍വീനര്‍),പി. രാമചന്ദ്രന്‍ (ട്രഷറര്‍) എന്നിവരെതെരഞ്ഞടുത്തു.