ഹൃദയാഘാതത്തെ തുടര്‍ന്ന് ഓട്ടോ ഡ്രൈവര്‍ മരിച്ചു: കുശാല്‍നഗറിലെ കെ.രാജനാണ് മരിച്ചത്

കാഞ്ഞങ്ങാട്: ഹൃദയ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ കുശാല്‍നഗറിലെ കെ.രാജന്‍ (47) അന്തരിച്ചു. ദീര്‍ഘകാല ഡയാലീസ് ചെയ്തു വരികയായിരുന്നു. ഇതിനിടയില്‍ ഇന്നലെ ഹൃദയാഘാതം സംഭവിച്ചാണ് മരണം. കടുത്ത മോഹന്‍ലാല്‍ ആരാധകനായ രാജന്‍ വര്‍ഷങ്ങള്‍ മുമ്പ് തന്നെ മോഹന്‍ലാലിനെ നേരില്‍ കണ്ടിരുന്നു. അസുഖം പിടിപെട്ടപ്പോള്‍ മോഹന്‍ലാലും കാസര്‍കോട് ജില്ലാ ലാല്‍ ഫാന്‍സും നാട്ടുകാരും ഉള്‍പ്പെടെ ചികില്‍സക്കായി സാമ്പത്തിക സഹായം നല്‍കിയിരുന്നു. പരേതരായ മീനാക്ഷി -ഗോപാലന്‍ എന്നവരുടെ മകനാണ് .ഭാര്യ: ജലജ .മക്കള്‍: രാഹുല്‍ ,പൂജാ. സഹോദരങ്ങള്‍: സാവിത്രി ,രാജേഷ്,ചന്ദ്രിക.

Spread the love
error: Content is protected !!