അതിഞ്ഞാല്‍ കോയാപ്പളളി ജനറല്‍ബോഡി യോഗവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു; കെ. കെ.അബ്ദുള്ള ഹാജി ( പ്രസിഡണ്ട് ) കെ.എം.അഹമ്മദ് അഷറഫ് ഹന്ന ( ജനറല്‍ സെക്രട്ടറി) വി. കെ. അബ്ദുള്ള ഹാജി ( ട്രഷറര്‍ )

കാഞ്ഞങ്ങാട്: അതിഞ്ഞാല്‍ കോയാപ്പള്ളി ജനറല്‍ ബോഡിയോഗവും പുതിയ ഭാരവാഹികളുടെ തെഞ്ഞെടുപ്പും നടന്നു. കോയാപള്ളി ഇമാം അബ്ദുല്‍ കരീം മുസ്ലിയാരുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച ജനറല്‍ ബോഡി യോഗത്തില്‍ പ്രസിഡണ്ട് കെ.കെ.അബ്ദുള്ള ഹാജി അദ്ധ്യക്ഷനായി.ജനറല്‍ സെക്രട്ടറി കെ.എം.അഹമ്മദ് അഷറഫ് ഹന്ന സ്വാഗതം പറഞ്ഞു.തുടര്‍ന്ന് വരവ് ചിലവ് കണക്ക് വായിക്കുകയും വാര്‍ഷിക റിപ്പോര്‍ട്ട് അവതരിപ്പിക്കുകയും ചെയ്തു.

പൊതു ചര്‍ച്ചയ്ക്ക് ശേഷം 2024-25 വര്‍ഷത്തിലേക്കുള്ള പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു. പ്രസിഡണ്ട് കെ.കെ.അബ്ദുള്ള ഹാജി. ജനറല്‍ സെക്രട്ടറി കെ.എം. അഹമ്മദ് അഷ്‌റഫ് ഹന്ന ട്രഷറര്‍ വി.കെഅബ്ദുള്ള ഹാജി
വൈസ് പ്രസിഡണ്ടുമാരായി മൊയ്തു ലീഗ്,പി.ബി കുഞ്ഞബ്ദുല്ലയും ജോ: സെക്രട്ടറിമാരായി കെ. കരീം,തസ്ലീം ബടക്കന്‍
വര്‍ക്കിംഗ് കമ്മിറ്റി അംഗങ്ങളായി
മാട്ടുമ്മല്‍ ഹസ്സന്‍ ഹാജി,
കെ.എം.ആഷിഫ് ഹന്ന,
പി.എം.ഫാറുഖ് ഹാജി,
പി .അബ്ദുല്‍ കരീം,
ഹാജി മുഹമ്മദ്,
ഹബീബ് പാലായി, മുഹമ്മദ് എല്‍,
അബ്ദുല്‍ റഹ്‌മാന്‍ ,
ജമാല്‍ എല്‍,
ബദ്‌റുദീന്‍,എന്നിവരെതെരഞ്ഞെടുത്തു.

 

 

Spread the love
error: Content is protected !!