മൂന്നാം മൈല്‍ സാരഥി കലാ സാംസ്‌കാരിക കേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആധാര്‍ മേള സംഘടിപ്പിച്ചു

അമ്പലത്തറ: മൂന്നാം മൈല്‍ സാരഥി കലാ സാംസ്‌കാരിക കേന്ദ്രവും, ഭാരതീയ തപാല്‍ വകുപ്പും സംയുക്തമായി പൊതുജനങ്ങള്‍ക്കായി മൂന്നാംമൈലില്‍ ആധാര്‍ മേള സംഘടിപ്പിച്ചു. കോടോംബേളൂര്‍ ഗ്രാമപഞ്ചായത്ത് 18-ാവാര്‍ഡ് മെമ്പര്‍ ജ്യോതി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. തപാല്‍ വകുപ്പ് ഉദ്യോഗസ്ഥരായ മോഹനന്‍, വിനു, സരസ്വതി എന്നിവര്‍ പങ്കെടുത്തു. ക്ലബ്ബ് ഭാരവാഹികളായ പി. നവീഷ്, ശ്രീജിത്ത് കൃഷ്ണന്‍, എ സി ബിനു എന്നിവര്‍നേതൃത്വംനല്‍കി.

 

 

Spread the love
error: Content is protected !!