പുല്ലൂര്‍ ഗവ.യു പി.സ്‌കൂള്‍ പ്രീ – പ്രൈമറി പാര്‍ക്ക് വര്‍ണ്ണക്കൂടാരം ഉദ്ഘാടനം 29 ന്

കാഞ്ഞങ്ങാട്: കേരള സര്‍ക്കാര്‍, സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പ് വഴി എസ്.എസ്.കെ യുടെ ആഭിമുഖ്യത്തില്‍ പുല്ലൂര്‍ ഗവ:യു.പി സ്‌കൂളിന് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗപ്പെടുത്തി തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും, പി.ടി.എ കമ്മിറ്റിയുടെയും,നാട്ടുകാരുടെയും, പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെയും സഹകരണത്തോടെ ഏകദേശം 25 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മിച്ച 13 ഇടങ്ങളോട് കൂടിയ സ്റ്റാര്‍സ് പ്രീ-പ്രൈമറി വര്‍ണ്ണക്കൂടാരത്തിന്റെ ഉദ്ഘടനം 29 ന് നടക്കും.

രാവിലെ 11 മണിക്ക് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.മണികണ്ഠന്‍ ഉദ്ഘാടനം നിര്‍വഹിക്കും.
പുല്ലൂര്‍-പെരിയ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ അരവിന്ദാക്ഷന്‍ അധ്യക്ഷനാവും. കാസര്‍കോട് ഡി ഡി ഇ. എന്‍. നന്ദികേശന്‍ മുഖ്യാതിഥിയാവും. ഡി പി യു എസ് എസ് കെ.വി.എസ് ബിജുരാജ് ഉപഹാര സമര്‍പ്പണം നടത്തും.ഡി ഇ ഒ കെ എ എസ് ബാലാദേവി പദ്ധതി വിശദീകരണം നടത്തും. ജില്ലാകോര്‍ഡിനേറ്റര്‍ സുനില്‍കുമാര്‍, ബേക്കല്‍ എ ഇ ഒ കെ. അരവിന്ദ, ഡി പി യു എസ് എസ് കെ.വി.എസ് രഞ്ജിത്ത് കെ.വി ,ബിപിസി ദിലീപ്കുമാര്‍ കെ.എം, തുടങ്ങിയവര്‍ സംബന്ധിക്കും .

അക്കാദമിക രംഗത്തും. അടിസ്ഥാന സൗകര്യത്തിലും മികവ് പുലര്‍ത്തി പ്രവര്‍ത്തന പഥത്തില്‍ നൂറാം വാര്‍ഷികത്തിലേക്ക് പ്രവേശിക്കുന്ന വിദ്യാലയത്തിന്റെ ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതിനുള്ള വിപുലമായ സംഘാടക സമിതി യോഗം മാര്‍ച്ച് 10 ഞായറാഴ്ച്ച ഉച്ചയ്ക്ക് 2.30 ന് നടത്താനാണ്. തീരുമാനം. വാര്‍ത്താ സമ്മേളനത്തില്‍ പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത് വൈസ്
പ്രസിഡന്റ് എ കാര്‍ത്ത്യായനി, ഹെഡ് മാസ്റ്റര്‍ വി.വി പ്രഭാകരന്‍, പി.ടി.എ പ്രസിഡന്റ് കെ.ബാബു എസ്.എം.സി ചെയര്‍മാന്‍ എ. ഷാജി,സ്റ്റാഫ് സെക്രട്ടറി എം.വി രവീന്ദ്രന്‍, വാര്‍ഡ് മെമ്പര്‍ പി.പ്രീതി എന്നിവര്‍സംബന്ധിച്ചു

Spread the love
error: Content is protected !!