ആറങ്ങാടിയില്‍ റോഡിന്റെ ഇരുവശം നടപ്പാത വേണം: ജനകീയ സമിതി ധര്‍ണ്ണാ സമരം നടത്തി

 

കാഞ്ഞങ്ങാട്: ദേശീയപാതാ വികസനവുമായി സംബന്ധിച്ചുള്ള ആറങ്ങാടി റോഡിന്റെ ഇരുവശം കൂടിയുള്ള നടപ്പാത നിര്‍മ്മിക്കുന്നതിനു വേണ്ടി ആറങ്ങാടി ജനകീയ സമിതിയുടെ സംയുക്ത ധര്‍ണ്ണാ സമരം നടത്തി . കാഞ്ഞങ്ങാട് നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിംങ് ചെയര്‍മാന്‍ പി.അഹമ്മദലി ഉദ്ഘാടനം ചെയ്തു. ഇ.കെ.അബ്ദുള്‍ റഹ്‌മാന്‍ അദ്ധ്യക്ഷത വഹിച്ചു.യോഗത്തില്‍ പന്ത്രണ്ടാം വാര്‍ഡ് കൗണ്‍സിലര്‍ ടി.മുഹമ്മദ് കുഞ്ഞി, എം.മുനീര്‍, എം.കെ.റഷീദ് ഹാജി, സുബിന്‍ നിലാങ്കര, രമേശന്‍ബാക്കോട്ട്, എം.ഇബ്രാഹിം കുട്ടി, എം.പി.അസീസ്, എം.കെ.അബ്ദുള്‍ ലത്തീഫ് , എം ബി ബഷീര്‍, കെ.കെ.മസൂദ് ഹാജി, നിറപറ സിറാജ്, കെ. അബൂ സാലി എന്നിവര്‍ പ്രസംഗിച്ചു. റിട്ട. എക്‌സൈസ് ഓഫീസറും, സാമുഹ്യ പ്രവര്‍ത്തകനുമായ ടി.അസീസ് ആറങ്ങാടി സ്വാഗതവും, എം.സൈനുദ്ദീന്‍ നന്ദിയുംപറഞ്ഞു.

 

Spread the love
error: Content is protected !!