അമ്മയും കുഞ്ഞും ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം:എന്‍ ജി ഒ സംഘ്

കാഞ്ഞങ്ങാട് : രണ്ട് വര്‍ഷം മുമ്പ് ഉദ്ഘാടനം ചെയ്ത് പ്രവര്‍ത്തനം ആരംഭിച്ച കാഞ്ഞങ്ങാട് അമ്മയും കുഞ്ഞും ആശുപത്രിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുവാന്‍ അടിയന്തിര നടപടി ഉണ്ടാകണമെന്ന് കേരള എന്‍ ജി ഒ സംഘ് ഹോസ്ദുര്‍ഗ് ബ്രാഞ്ച് സമ്മേളനം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.വിദഗ്ദ ഡോക്ടര്‍മാരോ ആവശ്യത്തിന് ജീവനക്കാരോ ഇല്ലാത്ത ആശുപത്രിയില്‍ ആവശ്യത്തിന് ജീവനക്കാരെയും വിദഗ്ധ ഡോക്ടര്‍മാരെയും നിയമിച്ച് മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഒരുക്കുന്നതിന് ആരോഗ്യ വകുപ്പ് നടപടി സ്വീകരിക്കണമെന്നും സമ്മേളനം ആവശ്യപ്പെട്ടു.പൊതുജനങ്ങള്‍ക്ക് യാതൊരു വിധ പ്രയോജനവുമില്ലാത്ത അവസ്ഥയിലേക്ക് തള്ളി വിട്ട് കോടികള്‍ ചെലവഴിച്ച് നിര്‍മിച്ച ആശുപത്രി നിഷ്‌ക്രിയ കെട്ടിടമായി മാറിയതായി യോഗം വിലയിരുത്തി. എന്‍ ജി ഒ സംഘ് ജില്ലാ ജോയിന്റ് സെക്രട്ടറി കെ. രവികുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡന്റ് ഗണേഷ് ഷേണായി അധ്യക്ഷനായി. പി.പീതംബരന്‍, സി വിജയന്‍, കെ. രഞ്ജിത്ത്, ശ്യാം പ്രസാദ്, രതീഷ് കൃഷ്ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ബ്രാഞ്ച് സെക്രട്ടറി രഘുനാഥന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി രാജേഷ് നന്ദിയും പറഞ്ഞു.
പുതിയഭാരവാഹികള്‍
എം.രഘുനാഥന്‍
(പ്രസിഡന്റ്),എം പി രാജേഷ് കുമാര്‍
(വൈസ് പ്രസിഡന്റ്) ,
കെ.അഭിലാഷ്
(സെക്രട്ടറി),പ്രമോദ് , കെ.അര്‍ജുന്‍
(ജോയിന്റ്‌സെക്രട്ടറി).

Spread the love
error: Content is protected !!