ബാലന്‍ കുന്നുമ്മങ്ങാനം അവശതയ്ക്കിടയിലും ആത്മവിശ്വാസത്തോടെ പ്രവര്‍ത്തിച്ച വ്യക്തിത്വം: പി.ഉണ്ണികൃഷ്ണന്‍

പെരിയ : ഹിന്ദു ഐക്യവേദി ജില്ലാ ഖജാന്‍ജി ബാലന്‍ കുന്നുമ്മങ്ങാനത്തെ അനുസ്മരിക്കാന്‍ നാട് ഒരുമിച്ച് കൂടി.
കൃഷ്ണപ്രകാശ് അധ്യക്ഷനായി. രാഷ്ട്രീയസ്വയംസേവകസംഘം ജില്ല സഹസംഘചാലക് ഉണ്ണികൃഷ്ണന്‍ മധുരമ്പാടി അനുസ്മരണ പ്രഭാഷണം നടത്തി. ശരീരീക അവശതയ്ക്കിടയിലും മനസ് തളരാതെ ആദര്‍ശം ഉയര്‍ത്തി പിടിച്ച് യാത്ര ചെയ്ത് തന്റെ ഉത്തരവാദിത്വം നിര്‍വ്വഹിച്ച വ്യക്തിത്വമാണ് ബാലേട്ടന്റെത് . സ്ഥാന്‍ കാര്യവാഹ് തുടങ്ങി നിരവധി ഉയര്‍ന്ന ചുമതല വഹിക്കുമ്പോഴും സൗഹൃദം നിലനിര്‍ത്താന്‍ ഇദ്ദേഹയെന്നും ശ്രദ്ധിച്ചിരുന്നു. ആദര്‍ശശാലികളായ ഇത്തരം വ്യക്തികളാണ് സമാജത്തിന്റെ ശക്തിയെന്നും പ്രഭാഷണത്തില്‍ ഉണ്ണികൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു. ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ശ്രീധരന്‍ കണ്ണൂര്‍ യോഗം ഉദ്ഘാടനം ചെയ്തു. സംഘ-വിവിധ ക്ഷേത്ര കാര്യകര്‍ത്താക്കളായ എ.വേലായുധന്‍ ,വി ഗോവിന്ദന്‍ മടിക്കൈ, എസ്പി ഷാജി, കെ ശ്രീജിത്ത് മിങ്ങോത്ത്, ബാബു പുല്ലൂര്‍, കെ. പ്രിയേഷ് , സുനില്‍ കല്ലുരാവി, ജയരാമന്‍ മാടിക്കാന്‍, സുധാകരന്‍ കൊളിക്കാട് , സി പി എം രവണീശ്വരം ലോക്കല്‍ സെക്രട്ടറി മോഹനന്‍, സിപിഐ അജാനൂര്‍ ലോക്കല്‍ കമ്മറ്റിയംഗം തമ്പാന്‍, ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അജാനൂര്‍ മണ്ഡലം സെക്രട്ടറി ബാലകൃഷ്ണന്‍, കൃഷ്ണന്‍ തണ്ണോട്ട് രാജേഷ് തണ്ണോട്ട് എന്നിവര്‍സംസാരിച്ചു.

Spread the love
error: Content is protected !!