പെരിയ :മഠത്തില്‍ പ്രദേശം നൂറോളം ആളുകള്‍ താമസിക്കുന്ന നാട്. നാടിന്റെ ആഗ്രഹം ആകെയുള്ള ഒരു റോഡ് ഗതാഗത യോഗ്യമാക്കണം എന്നുള്ളതായിരുന്നു. എന്നാല്‍ ആഗ്രഹ സഫലീകരണത്തിന് കാത്തു നിന്നത് നാല്പതു കൊല്ലം. എസ്ടി കോര്‍പസ് ഫണ്ട് അനുവദിച്ചു പതിനാല് വര്‍ഷം പിന്നിട്ടതിനു ശേഷമാണ് റോഡ് യാഥാര്‍ഥ്യമായതും നാടിനു സമര്‍പ്പിച്ചതും. നാടിന്റെ ഉത്സവാന്തരീക്ഷത്തില്‍ പ്രദേശത്തുക്കാര്‍ മുഴുവനും സാനിദ്ധ്യമറീച്ചതിലൂടെ ഒരു നാടിന്റെ ആഗ്രഹമാണ് പൂര്‍ത്തിയായത്. പുളിക്കാലില്‍ നിന്നും ആരംഭിച്ചു മഠം കോളനിയില്‍ ഉള്ള കമ്മ്യൂണിറ്റി ഹാള്‍ പരിസരം വരെയുള്ള റോഡാണ് പൂര്‍ണ്ണമായും ഗതാഗത യോഗ്യമാക്കിയത്.
റോഡ് ഉദ് ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദന്‍ നിര്‍വഹിച്ചു.പഞ്ചായത്ത് വൈസ് പ്രസിഡന്റ് കാര്‍ത്യായനി കൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.കുഞ്ഞികണ്ണന്‍ നായര്‍, ഉമ്മര്‍ പുളിക്കാല്‍,ഫസല്‍ മൂന്നാംകടവ്,ശ്രീധരന്‍ മിന്നംകുളം എന്നിവര്‍ സംസാരിച്ചു.ഊര് മൂപ്പന്‍ സതീശന്‍ സ്വാഗതവും നാരായണന്‍ മഠം നന്ദിയുംപറഞ്ഞു.