കാഞ്ഞങ്ങാട്: ഏപ്രില്‍ എട്ടു മുതല്‍ 12 വരെ നടക്കുന്ന മാണിക്കോത്ത് കട്ടീല്‍ വളപ്പ് തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന്റെ കലവറ നിര്‍മ്മാണം, പന്തലുകള്‍ എന്നിവയ്ക്ക് ആവശ്യമായ മെടഞ്ഞ ഓലകള്‍ ശേഖരിക്കുന്നതിനായി ഓല മടയല്‍ ചടങ്ങ് സംഘടിപ്പിച്ചു. ഇതോടൊപ്പം വയനാട്ടുകലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന്റെ ക്ഷണപത്രിക പ്രകാശന ചടങ്ങും നടന്നു.
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. വി. ശ്രീലത ഉദ്ഘാടനം ചെയ്തു. മഹോത്സവ കമ്മിറ്റി ചെയര്‍മാന്‍ ഐശ്വര്യ കുമാരന്‍ അധ്യക്ഷത വഹിച്ചു. തറവാട് കാരണവര്‍ ആണ്ടി ഉദുമയുടെ സാന്നിധ്യത്തില്‍ പബ്ലിസിറ്റി കമ്മിറ്റി വൈസ് ചെയര്‍മാന്‍ ശ്രീജേഷ് ചോരിവയലില്‍ നിന്നും ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ ഐശ്വര്യ കുമാരന്‍ ബ്രോഷര്‍ ഏറ്റുവാങ്ങി. വര്‍ക്കിംഗ് ചെയര്‍മാന്‍മാരായ കൊട്ടന്‍ കുഞ്ഞി അടോട്ട്, അശോകന്‍ മാണിക്കോത്ത് രാഘവന്‍ പള്ളത്തിങ്കാല്‍, കെ. വി. ലക്ഷ്മണന്‍, അരവിന്ദന്‍ മാണിക്കോത്ത്, നാരായണന്‍ മാസ്റ്റര്‍ മുതിയക്കാല്‍, രാജന്‍ മഠത്തിനാട്ട് എന്നിവര്‍ സംസാരിച്ചു . കണ്‍വീനര്‍ വി. വി. കെ ബാബു സ്വാഗതവും ട്രഷറര്‍ എം. കെ നാരായണന്‍ നന്ദിയുംപറഞ്ഞു.