വോയ്‌സ് ഓഫ് പെരിയ സൗജന്യ നേത്ര ചികിത്സാ ക്യാമ്പ് സംഘടിപ്പിച്ചു

പെരിയ: വോയ്‌സ് ഓഫ് പെരിയയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് സ്‌പോണ്‍സര്‍ഷിപ്പ് വിതരണവും സൗജന്യ നേത്ര ചികിത്സാ ക്യാമ്പും സംഘടിപ്പിച്ചു. പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സി. കെ.അരവിന്ദന്‍ ഉദ്ഘാടനം ചെയ്തു . വോയ്സ് ഓഫ് പെരിയ പ്രസിഡന്റ് വി .കെ.അരവിന്ദന്‍ അധ്യക്ഷത വഹിച്ചു . ഡി. വൈ.എസ്. പി വി.ബാലകൃഷ്ണന്‍ പാട്ടാളി കാരുണ്യ സഹായം വിതരണം ചെയ്തു.പെരിയ സര്‍വീസ് സഹരണ ബേങ്ക് പ്രസിഡന്റ് ടി.രാമകൃഷ്ണന്‍ ,വ്യപാരി വ്യാവസായി ഏകോപന സമിതി ജില്ലാ സെക്രട്ടറി കുഞ്ഞിരാമന്‍ ആകാശ്, പെരിയാസ് പെരിയ പ്രസിഡന്റ് രാഗേഷ് പെരിയ സംസാരിച്ചു . സെക്രട്ടറി മധു പൊന്നാരട്ട സ്വാഗതവും വൈസ്പ്രസിഡന്റ് സജീന്ദ്രന്‍ പെരിയ നന്ദിയുംപറഞ്ഞു.

Spread the love
error: Content is protected !!