കാഞ്ഞങ്ങാട് : അലാമിപ്പള്ളി മൈത്രി അസോസിയേഷന്‍ മൂന്നാം വാര്‍ഷികം ആഘോഷിച്ചു.മൈത്രി നഗറിലെ രവീന്ദ്രന്റെ ഗൃഹാങ്കണത്തില്‍ നടന്ന വാര്‍ഷിക പരിപാടി അഡ്വ.ടി.കെ.സുധാകരന്‍ ഉദ്ഘാടനം ചെയ്തു. പരസ്പരം സ്‌നേഹിക്കുകയെന്നതാണ് നമ്മുടെ സംസ്‌കാരത്തിന്റെ അന്ത:സത്ത എന്ന് അദ്ദേഹം പറഞ്ഞു. ലോകാ സമസ്താ സുഖിനോ ഭവന്തു: എന്നു പ്രാര്‍ത്ഥിച്ച സംസ്‌കാരമാണ് പൂര്‍വ്വികര്‍ പഠിപ്പിച്ചത്.അത് നാം ജീവിതത്തില്‍ പകര്‍ത്തണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
അസോസിയേഷന്‍ പ്രസിഡന്റ് നക്ഷത്ര നാരായണന്‍ അദ്ധ്യക്ഷത വഹിച്ചു. പല്ലവനാരായണന്‍ ആമുഖ പ്രഭാഷണം നടത്തി. സെക്രട്ടറി രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു. സെകട്ടറി വിജേഷ് ട്രഷറര്‍ അരുണ്‍ ദാസ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് അംഗങ്ങളുടെ വിവിധ കലാ – വിനോദ പരിപാടികള്‍അരങ്ങേറി.