കോട്ടപ്പാറ:സകലദുരിത നിവാരണത്തിനും, സര്‍വ്വൈശ്വര്യങ്ങള്‍ക്കുമായി ഭക്തസഹസ്രങ്ങളുടെ സമര്‍പ്പണമായി മാറി വെള്ളൂട ദുര്‍ഗ ഭഗവതീ ക്ഷേത്രത്തിലെ പൊങ്കാല മഹോല്‍സവം. രാവിലെ 9.30ന് ബ്രഹ്‌മശ്രീ
മേക്കാട്ട്പത്മനാഭ ഭട്ടേരി പൊങ്കാല അടുപ്പില്‍ ദീപം പകര്‍ന്നു.മനസ്സും ശരീരവും ശുദ്ധിയായി സൂക്ഷിച്ച് ചൂട്ടുപൊള്ളുന്നു വെയിലിലും ആയിരത്തിലധികം സ്ത്രീ ജനങ്ങളാണ് ദേവിക്ക് പൊങ്കാല സമര്‍പ്പിച്ചത്.
ആഘോഷ കമ്മറ്റി ചെയര്‍മാന്‍ നാരായണന്‍ നായര്‍ പനങ്ങാട് ,കണ്‍വീനര്‍ വി.സുരേന്ദ്രന്‍ കാനത്തില്‍, ക്ഷേത്രം
പ്രസിഡന്റ് പി വി ഗോപാലന്‍, സെക്രട്ടറി പി. ഗംഗാധരന്‍ എന്നിവര്‍നേതൃത്വംനല്‍കി.