പെരിയ /ചാലിങ്കാല്‍: റിട്ടയേര്‍ട്ട് റയില്‍വേ ഉദ്യോഗസ്ഥനായ ചാലിങ്കാലിലെ ടി.ദാമോദരന്‍ തന്റെ പോയ കാല അനുഭവങ്ങള്‍ കോര്‍ത്തിണക്കി രചന നടത്തിയ കഥ – കവിത -ഓര്‍മ്മകുറിപ്പുകളുടെ സമാഹാരം തെവുമ്പയുടെ പ്രകാശന കര്‍മ്മം കേന്ദ്ര സര്‍വ്വകലാശാലയിലെ പ്രൊഫ: രാജേന്ദ്ര പിലാങ്കട്ട രചയിതാവിന്റെ ജേഷഠ സഹോദരന്‍ ബി.വി.കണ്ണന്‍ മാസ്റ്റര്‍ക്ക് നല്കി നിര്‍വ്വഹിച്ചു. പുല്ലൂര്‍ പെരിയ പഞ്ചായത്ത്പ്രസിഡന്റ് സി.കെ. അരവിന്ദാക്ഷന്‍ അദ്ധ്യക്ഷത വഹിച്ചു. പ്രശസ്ത കഥാകൃത്ത് ഗോവിന്ദന്‍ രാവണേശ്വരം പുസ്തകം പരിചയപ്പെടുത്തി. തുളുനാട് മാസികയുടെ എഡിറ്റര്‍ കുമാരന്‍ നാലപ്പാടം,ഗോപി മാസ്റ്റര്‍ ചാലിങ്കാല്‍, സതീശന്‍ പൊള്ളക്കട, രാജന്‍ പെരിയ , ശശി രാവണേശ്വരം, വിനു വേലാശ്വരം, ഭാസ്‌കരന്‍ അന്തിത്തിരിയന്‍എന്നിവര്‍ സംസാരിച്ചു. പുരുഷോത്തമന്‍ പെരിയ സ്വാഗതവും രചയിതാവ് ടി ദാമോദരന്‍ നന്ദിയും പറഞ്ഞു. മധു ബേഡകത്തിന്റെ ‘മരണമൊഴി’ നാടകവും പുസ്തക പ്രകാശനത്തോടനുബന്ധിച്ച്അരങ്ങേറി.