വാഴക്കോട് പുലിക്കോടന്‍ തറവാട് പുനപ്രതിഷ്ഠാ ബ്രഹ്‌മകലശ കളിയാട്ട മഹോല്‍സവം 28മുതല്‍

കോട്ടപ്പാറ:വാഴക്കോട് മധുരിക്കാങ്ങാൽ പുലിക്കോടൻ തറവാട്
പുനപ്രതിഷ്ഠാ ബ്രഹ്മകലശ കളിയാട്ട മഹോൽസവം ഫെബ്രുവരി 28 മുതൽ മാർച്ച് 2 വരെ നടക്കും.
28 ന് രാവിലെ 10ന് കലവറ ഘോഷയാത്ര. വൈകീട്ട് 5ന് ആചാര്യവരവേൽപ്പ്. തുടർന്ന് വിവിധ പുജാകർമ്മങ്ങൾ .29 ന് രാവിലെ 6 മണി മുതൽ ഗണപതി ഹോമം. തുടർന്ന് വിവിധ
പുജാകർമ്മങ്ങൾ.മാർച്ച് 1 ന് പകൽ 11.5 മുതൽ 12.42 വരെ മുഹൂർത്തത്വത്തിൽ ഇരിവൽ കേശവതന്ത്രിയുടെ കാർമ്മികത്വത്തിൽ വിഷ്ണുമൂർത്തി ,രക്തചാമുണ്ഡി ,പൊട്ടൻ തെയ്യം എന്നി മൂർത്തികളുടെ പുന:പ്രതിഷ്ഠാ .
തുടർന്ന് വിവിധ പൂജാകർമ്മങ്ങൾ .രാത്രി 7 ന് തെയ്യം കെടുക്കൽ ചടങ്ങ് .9.30 ന് അന്നദാനം .മാർച്ച് 2ന് പുലർച്ചെ 2ന് പൊട്ടൻ തെയ്യത്തിൻ്റെ പുറപ്പാട്. രാവിലെ 10ന് രക്തചാമുണ്ഡിയമ്മയുടെ പുറപ്പാട് ,12 ന് വിഷ്ണുമൂർത്തിയുടെ പുറപ്പാട്.ഒരു മണിക്ക് അന്നദാനം.വൈകീട്ട് 6ന് വിളക്കിലരിയോടു കൂടി സമാപനം.

Spread the love
error: Content is protected !!