പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക, ക്ഷാമാശ്വാസ കുടിശ്ശിക ഉടന്‍ അനുവദിക്കുക; കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് സമ്മേളനം; കാരാട്ട് വയല്‍ പെന്‍ഷന്‍ ഭവനില്‍ നടന്ന സമ്മേളനം പള്ളിക്കര പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരന്‍ ഉല്‍ഘാടനം ചെയ്തു

കാഞ്ഞങ്ങാട്:കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ( കെ എസ് എസ് പി യു ) കാഞ്ഞങ്ങാട് ബ്ലോക്കിന്റെ 32 മത് വാര്‍ഷിക സമ്മേളനം നടന്നു.കാരാട്ട് വയല്‍ പെന്‍ഷന്‍ ഭവനില്‍ നടന്ന സമ്മേളനം പള്ളിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.കുമാരന്‍ ഉല്‍ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡണ്ട് ബി.പരമേശ്വരന്‍ അദ്ധ്യക്ഷം വഹിച്ചു. ബ്ലോക്ക് ജോ:സെക്രട്ടറി കെ.രവീന്ദ്രന്‍ സ്വാഗതം പറഞ്ഞു. ബ്ലോക്ക് ജോ:കെ.പി.കമ്മാരന്‍ നായര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. കെ എസ് പി യു ജല്ല സെക്രട്ടറി പി.കുഞ്ഞമ്പു നായര്‍ സംഘടന റിപ്പോര്‍ട്ടും,ബ്ലോക്ക് സെക്രട്ടറി കെ.ചന്ദ്രശേഖരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.ബ്ലോക്ക് ട്രഷറര്‍ പി.കൃഷ്ണന്‍ നായര്‍ വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. കെ എസ് എസ് പി യു ജില്ല വൈസ് പ്രസിഡന്റ് ചര്‍ച്ച വിശദീകരിച്ചു.യൂണിയന്‍ ജില്ല വൈസ് പ്രസിഡന്റ് വി.വി.ബാലകൃഷ്ണന്‍,ജില്ല ട്രഷറര്‍ എസ് ഗോപാലകൃഷ്ണന്‍,ജില്ല ജോ:സെക്രട്ടറി കെ.സുജാതന്‍ മാസ്റ്റര്‍, ബ്ലോക്ക് ജോ:സെക്രട്ടറി കെ.രാധ എന്നിവര്‍ പ്രസംഗിച്ചു.

2024-25 വര്‍ഷത്തെ പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.
ജില്ല കമ്മിറ്റി അംഗം ജയറാം പ്രകാശ് വരണാധികാരിയായി.
ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.വി.കമലാക്ഷി പ്രമേയം അവതരിപ്പിച്ചു.
പെന്‍ഷന്‍ പരിഷ്‌കരണ കുടിശ്ശിക,ക്ഷാമാശ്വാസ കുടിശ്ശിക ഉടന്‍ അനുവദിക്കുക, പി എഫ് ആര്‍ ഡി എ നിയമം പിന്‍വലിക്കുക,എല്ലാവിഭാഗം ചികില്‍സയ്ക്കും മെഡിസിപ്പ് ആനുകൂല്യം അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാറിനോട്ആവശ്യപ്പെട്ടു.

Spread the love
error: Content is protected !!