കാഞ്ഞങ്ങാട് : കേരള ഗവ. നഴ്‌സിങ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍, ലിനി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പ്രവര്‍ത്തന ഭാഗമായി കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഡ്രസ്സ് ബാങ്ക് ഉദ്ഘാടനം നടന്നു. ആശുപത്രിയില്‍ എത്തുന്ന പാവപ്പെട്ട രോഗികള്‍ക്ക് വസ്ത്രം നല്‍കുന്നതാണ് ഇതിന്റെ ലക്ഷ്യം.
പരിപാടി നഴ്‌സിംഗ് സൂപ്രണ്ട് ടി.വി. സ്‌നേഹലത ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബി. ഹഫ്‌സത് അധ്യക്ഷയായി.കെ ജി എന്‍ എ സംസ്ഥാന കമ്മറ്റി അംഗം പി വി പവിത്രന്‍, നഴ്‌സിംഗ് സൂപ്രണ്ട് സി. ലളിതാംബിക, സീനിയര്‍ നഴ്‌സിംഗ് ഓഫിസര്‍ പി ബിനി എന്നിവര്‍ സംസാരിച്ചു. കെ ജി എന്‍ എ ജില്ലാ സെക്രട്ടറി പി വി അനീഷ് സ്വാഗതവും . കെ കെ ജലജ നന്ദിയുംപറഞ്ഞു.