കാഞ്ഞങ്ങാട്: നഗരസഭയിലെ ഏഴോളം വാര്‍ഡുകളിലെ ജനങ്ങള്‍ക്ക് പ്രയോജനം ലഭിക്കുന്ന ആധുനിക സൗകര്യത്തോടുകൂടിയ ആരോഗ്യകേന്ദ്രം വാഴുന്നോറടിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. എല്ലാ ദിവസവും പൊതുവിഭാഗത്തില്‍പ്പെട്ട ഡോക്ടറും , സ്റ്റാഫ് നേഴ്‌സ്, ഫാര്‍മസിസ്റ്റ്, മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ എന്നിവരുടെയും സേവനം ലഭിക്കുന്ന രീതിയില്‍ 6 ലക്ഷം രൂപ ചെലവഴിച്ചാണ് സെന്റര്‍ സജീകരിച്ചിരിക്കുന്നത്.നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ.വി.സുജാത ഉദ്ഘാടനം ചെയ്തു. വൈഡ് ചെയര്‍മാന്‍ ബില്‍ടെക്ക് അബ്ദുള്ള അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ കെ.വി. സരസ്വതി മരുന്ന് വിതരണത്തിന്റെ ഉദ്ഘാടനം നടത്തി. സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍മാരാര്‍ കെ.ലത, കെ.പി.പ്രഭാപതി, പി.അഹമ്മദലി, കെ. അനീശന്‍, കൗണ്‍സിലര്‍മാരായ കെ.വി.മായാകുമാരി, കെ.കെ.ബാബു, എന്‍.വി.രാജന്‍. പി.വി.മോഹനന്‍ , കെ.രവീന്ദ്രന്‍, ഡി.എം. ഒ.ഡോ:രാംദാസ്, ഡി.പി.എം. പി.കെ.അനില്‍കുമാര്‍, എന്നിവര്‍ സംസാരിച്ചു. നഗരസഭാ സെക്രട്ടറി എന്‍ .മനോജ്നന്ദിപറഞ്ഞു.