കരിവേടകം എ.യു.പി.സ്‌കൂള്‍ വാര്‍ഷികാഘോഷം രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി. ഉദ്ഘാടനം ചെയ്തു

കുറ്റിക്കോല്‍: കരിവേടകം എ.യു.പി സ്‌കൂളിന്റെ 48-ാമത് വാര്‍ഷികാഘോഷം രാജ് മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു.സ്‌കൂള്‍ മാനേജര്‍ റവ: ഫാ: ആന്റണി ചാണാക്കാട്ടില്‍ അധ്യക്ഷത വഹിച്ചു.കുറ്റിക്കോല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുരളി പയ്യങ്ങാനം മുഖ്യാതിഥിയായും ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ ഷമീര്‍ കുമ്പക്കോട്, ഗ്രാമ പഞ്ചായത്തംഗവും,പി.ടി.എ പ്രസിഡന്റും, സംഘാടക സമിതി ചെയര്‍മാനുമായ ജോസ് പാറത്തട്ടേല്‍, കരിവേടകം എ യു പി സ്‌ക്കൂള്‍ പ്രധാനാധ്യാപിക എല്‍സമ്മ സി.ജെ മേരിപുരം സെന്റ് മേരീസ് ഹൈസ്‌ക്കൂള്‍ പ്രധാനധ്യാപകന്‍ ബ്രില്യന്റ് ആലുങ്കല്‍, കൃഷ്ണജിത്ത് ശങ്കരംപാടി, പുണ്യാ കഷ്ണന്‍ ചുഴുപ്പ്,പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ ഹരികുമാര്‍, എന്നിവര്‍ സംസാരിച്ചു. കരിവേടകം എ.യു.പി സ്‌ക്കൂളിലെ യാത്ര ക്ലേശം പരിഹരിക്കുന്നതിന് പി.ടി.എ കമ്മിറ്റി നല്കിയ നിവേദനത്തില്‍ എം.പി.യുടെ പ്രാദേശിക വികസന ഫണ്ടില്‍ ഉള്‍പ്പെടുത്തി പുതിയ സ്‌ക്കൂള്‍ ബസ് അനുവദിക്കുമെന്ന് എം.പി.ഉറപ്പ് നല്കുകയുംചെയ്തു.

Spread the love
error: Content is protected !!