ചായ്യോത്ത്: ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ചായ്യോത്ത് പ്രീ പ്രൈമറി വിഭാഗം കലോത്സവം ഉത്സവ പ്രതീതിയോടെ അരങ്ങേറി .ജില്ലാ പഞ്ചായത്ത് മെമ്പര്‍ സി.ജെ. സജിത്ത് കലോത്സവത്തിന്റെ ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചു.സംഘാടക സമിതിയുടെ ചെയര്‍മാന്‍ സി.ബിജു അധ്യക്ഷനായി .ഓള്‍ ഇന്ത്യാ ടാലന്റ്‌സര്‍ച്ച് സ്‌കോളര്‍ഷിപ്പ് പരീക്ഷയില്‍ റാങ്കോടു കൂടി പാസ്സായ കുട്ടികളെ വേദിയില്‍ വെച്ച് ആദരിച്ചു.കലയുടെയും അറിവിന്റെയും വിശാലതയിലേക്ക് പറക്കാനൊരുങ്ങുന്ന പ്രീ പ്രൈമറി കുട്ടികള്‍ അവതരിപ്പിച്ച വിവിധ കലാപരിപാടികള്‍ തുടര്‍ന്ന് അരങ്ങേറി. ആയിഷ ബിന്ദി അബ്ദുള്‍ ഖാദര്‍ , ഗ്രാമപഞ്ചായത്ത് അംഗങ്ങളായ പി. ധന്യ , ഷൈജമ്മ ബെന്നി , കെ കൈരളി, പ്രിന്‍സിപ്പാള്‍ സച്ചിന്‍ കുമാര്‍ ,ഹെഡ്മാസ്റ്റര്‍ കെ. സുരേന്ദ്രന്‍, പ്രസന്നകുമാര്‍, കെ. ഷാനി, പി. മനോഹരന്‍, പി.നാരായണന്‍, പി.ദീപേഷ് കുമാര്‍, മഹേഷ്, ടി ജി സുസ്ലോവ് തുടങ്ങിയവര്‍സംസാരിച്ചു.