കാഞ്ഞങ്ങാട്: കൈകരുത്തില്‍ കായിക ഇനമായ വടംവലിയില്‍ വിജയഗാഥ തീര്‍ത്ത ജ്യേഷ്ഠനും അനുജത്തിയും നേടിയത് മിന്നുന്ന വിജയം. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി പുരുഷ-വനിത മല്‍സരങ്ങളില്‍ ഇരുടീമുകളില്‍ നിന്നാണ്
ഒറ്റമാവുങ്കാലിലെ കൃഷ്ണന്‍ – ശ്രീജ ദമ്പതികളുടെ മകളായ യദുകൃഷ്ണനും സഹോദരി കീര്‍ത്തന കൃഷ്ണനും
സ്വര്‍ണ്ണ മെഡല്‍ നേടിയത് .
മുന്നാട് പീപ്പിള്‍ കോളേജിലെ വിദ്യാര്‍ത്ഥിയായ യദുകൃഷ്ണന്‍ പുരുഷവിഭാഗത്തില്‍ സ്വര്‍ണ്ണ മെഡല്‍ നേടിയപ്പോള്‍ കാഞ്ഞങ്ങാട് നെഹ്‌റു കോളേജിലെ രണ്ടാം വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥിനിയായ കീര്‍ത്തന വനിത വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ടീമിലെ മൂന്നാം നമ്പര്‍ തരമാണ് . കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വടംവലി ടീമിന്റെ മുന്‍ ക്യാപ്റ്റന്‍ കൂടിയ യദുകൃഷ്ണന്‍ നിരവധി തവണ യൂണിവേഴ്‌സിറ്റിക്കും കേരള ടീമിനും വേണ്ടി മത്സരിച്ച് സ്വര്‍ണ്ണം നേടിയിട്ടുണ്ട്.
കൊസാംബി ബേത്തൂര്‍പ്പാറ ക്ലബിലെ ടീം അംഗമാണ്. ഇതിന് മുമ്പും നെഹ്‌റു കോളേജിന് വേണ്ടി മല്‍സരിച്ചിട്ടുണ്ടെങ്കിലും ആദ്യമായിട്ടാണ് കോളേജിന് വേണ്ടി കീര്‍ത്തന സ്വര്‍ണ്ണ മെഡല്‍ നേടുന്നത്. കഴിഞ്ഞ കേരളോത്സവം സംസ്ഥാന വടംവലിയില്‍ കാസര്‍കോട് ജില്ലാ ഒന്നാം സ്ഥാനം നേടിയടീമിലെഅംഗമാണ്.