ഉദുമ ഗ്രാമപഞ്ചായത്തിന്റെ കെടും കാര്യസ്ഥതക്കെതിരെ യുഡിഎഫ് പ്രക്ഷോഭം സംഘടിപ്പിക്കും

ഉദുമ: ഉദുമ ഗ്രാമപഞ്ചായത്തില്‍ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നടപ്പിലാക്കേണ്ട നിരവധി ജനോപകാരപ്രദമായ പദ്ധതികള്‍ വിസ്മരിച്ചുകൊണ്ട് ഒരുകോടി 30 ലക്ഷം രൂപ പഞ്ചായത്തിന്റെ തനത് ഫണ്ടില്‍ നിന്ന് ടൂറിസം മേഖലയ്ക്ക് മാറ്റിവെക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് യുഡിഎഫ് ഉദുമ പഞ്ചായത്ത് കമ്മിറ്റി പ്രസ്താവിച്ചു..

തികഞ്ഞ കെടും കാര്യസ്ഥതയാണ് എല്‍ഡിഎഫ് ഭരിക്കുന്ന ഉദുമ ഗ്രാമപഞ്ചായത്തില്‍ നടക്കുന്നത്.
2023- 24 വര്‍ഷത്തില്‍ കര്‍ഷകര്‍ക്ക് വിതരണം ചെയ്ത ജൈവ വളത്തിന്റെ സബ്‌സിഡി തുക ഇതുവരെയായും കര്‍ഷകരുടെ അക്കൗണ്ടില്‍ എത്തിയിട്ടില്ല. ഉദ്ദേശം 25 ലക്ഷം രൂപയോളം പഞ്ചായത്ത് ഈ ഇനത്തില്‍ അക്കൗണ്ടിലേക്ക് മാറ്റാതെ തടഞ്ഞു വച്ചിരിക്കുകയാണ്. ഇത് കാര്‍ഷിക മേഖലയുടെ തകര്‍ച്ചക്ക് തന്നെ കാരണമാകും. തെരുവ് വിളക്ക് സ്ഥാപിച്ചതില്‍ വന്‍ അഴിമതി നടന്നിട്ടുണ്ട് എന്നത് വ്യക്തമാണ്. നിലവാരം കുറഞ്ഞ ലൈറ്റ് സ്ഥാപിച്ചിട്ടുള്ളത്. സ്ഥാപിച്ചു ഒന്നര മാസം പിന്നിടുമ്പോള്‍ തന്നെ ഭൂരിഭാഗം ബള്‍ബുകളും ഉപയോഗശൂന്യമായ നിലയില്‍ ആണുള്ളത്.

സ്‌കൂള്‍ അടുക്കളയിലേക്ക് നല്‍കിയ സാധനങ്ങളുടെ വിതരണത്തിലും വന്‍ അഴിമതി നടന്നിട്ടുണ്ട്. പഞ്ചായത്ത് തല പര്‍ച്ചേസ് കമ്മിറ്റി നിര്‍ദ്ദേശിച്ച കമ്പനിയുടെ സാധനങ്ങള്‍ വാങ്ങാതെ ഗുണനിലവാരം കുറഞ്ഞ അടുക്കള സാധനങ്ങള്‍ ആണ് സ്‌കൂളിലേക്ക് നല്‍കിയിട്ടുള്ളത്. ഇത് ഉപയോഗിക്കാന്‍ പറ്റുന്നില്ല എന്ന് സ്‌കൂള്‍ പാചക തൊഴിലാളികള്‍പരാതിപ്പെട്ടിട്ടുണ്ട്. ഇതിന് ഉദ്യോഗസ്ഥര്‍ കൂട്ടു നില്‍ക്കുകയും അത് യുഡിഎഫിന്റെ ഒരു മെമ്പര്‍ ചോദ്യം ചെയ്തതിന്റെ പേരില്‍ മെമ്പറെ ഒറ്റപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നു.
വലിയ തുക ചെലവഴിച്ച് കേരളോത്സവം നടത്തിയതിന്റെ കണക്ക് ഇതുവരെയായും അവതരിപ്പിച്ചിട്ടില്ല.
ഇത്രയും ഗുരുതരമായ അഴിമതി നടത്തിയ പഞ്ചായത്ത് ഭരണസമിതിക്കെതിരെയും ഇതിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും വിജിലന്‍സ് അന്വേഷണം വേണമെന്ന് യോഗം അഭിപ്രായപ്പെട്ടു.
ഇതിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്ത് ഭരണസമിതിക്കെതിരെ ബഹുജനങ്ങളെ അണിനിരത്തി പ്രക്ഷോഭം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. ചെയര്‍മാന്‍ കെ ബി എം ശരീഫ് അദ്ധ്യക്ഷനായി. കണ്‍വീനര്‍ ഭക്ത വത്സലന്‍ സ്വാഗതം പറഞ്ഞു .യു.ഡി.എഫ് അംഗങ്ങളായ കെ.എ. മുഹമ്മദലി, കാപ്പില്‍ മുഹമ്മദപാഷ ,പ്രഭാകരന്‍ തെക്കേക്കര ,ശ്രീധരന്‍ വയലിന്‍ ,എം.എച്ച് മുഹമ്മദ് കുഞ്ഞി , ഹമീദ് മാങ്ങാട് ,കാദര്‍ കാത്തിം ബി.കൃഷ്ണന്‍ ,അന്‍വര്‍ മാങ്ങാട്, ബി. ബാലകൃഷണ്‍ ,ശംഭു ബേക്കല്‍ പഞ്ചായത്ത് മെമ്പര്‍മാരായ സൈനബ അബൂബക്കര്‍, ചന്ദ്രന്‍ നാലാംവധുക്കല്‍ ,സുനില്‍ ,ഹാരിസ് അംഗകളരി ,ബിന്ദു സുധന്‍, യാസ്മിന്‍ റഷീദ് ,ശകുന്തള എന്നിവര്‍ സംബന്ധി

 

Spread the love
error: Content is protected !!