കാഞ്ഞങ്ങാട്: ആധാരം എഴുത്ത് മേഖലയില്‍ കൂട്ടായ്മ രൂപീകരിക്കുന്നതിനും അംഗങ്ങളുടെ ആവശ്യങ്ങള്‍ അധികാരികളില്‍ എത്തിക്കുന്നതിനും സംസ്ഥാനത്തുടനീളം പ്രവര്‍ത്തിച്ച അസോസിയേഷന്‍ സ്ഥാപക അംഗങ്ങളും ദീര്‍ഘകാലം പ്രസിഡണ്ട് സ്ഥാനങ്ങള്‍ വഹിച്ച ടി . വി ഭരതന്‍ വി. ശങ്കരന്‍ നമ്പൂതിരി എന്നിവരുടെഅനുസ്മരണം നടത്തി. ഹൊ സ്ദുര്‍ഗ് ഫോര്‍ട്ട് വിഹാര്‍ ഹാളില്‍ നടന്ന അനുസ്മരണയോഗം സംസ്ഥാന സെക്രട്ടറി സജീവന്‍ കല്ലിക്കണ്ടി ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡന്റ് പി പി കുഞ്ഞികൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സുനില്‍കുമാര്‍ കൊട്ടറ അനുസ്മരണ പ്രഭാഷണം നടത്തി. ജില്ലാ ട്രഷറര്‍ വി.വി വിനോദ് വനിതാ വിഭാഗം ചെയര്‍പേഴ്‌സണ്‍.കെ ബേബി ലത, ജില്ലാ വൈസ് പ്രസിഡന്റ് കെ ലക്ഷ്മണപ്രഭു, രാജേഷ് പൈ,എം സുകുമാരന്‍,എം ബാലചന്ദ്രന്‍ നായര്‍, കെ.ബീനഎന്നിവര്‍ സംസാരിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി കെ ബാലരാമന്‍ നായര്‍ സ്വാഗതവും ജില്ലാ ജോയിന്‍ സെക്രട്ടറിഎ.വി സീമ നന്ദിയും പറഞ്ഞു.