നീലേശ്വരം നഗരസഭയുടെ പുതിയ ആസ്ഥാന മന്ദിരം ഉദ്ഘാടനം ഫെബ്രുവരി 26 ന്

നീലേശ്വരത്തിന്റെ വികസന ചരിത്രത്തില്‍ തിളങ്ങുന്ന അധ്യായം കുറിച്ചുകൊണ്ട് നീലേശ്വരം നഗരസഭയുടെ പുതിയ ആസ്ഥാന മന്ദിരംഫെബ്രുവരി 26ന് സംസ്ഥാന തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ശ്രീ എം.ബി രാജേഷ് നാടിന് സമര്‍പ്പിക്കുകയാണ്.

നീലേശ്വരം പുഴയോരത്ത് കച്ചേരിക്കടവ് റോഡില്‍ നഗരസഭ വിലയ്ക്ക് വാങ്ങിയ 75 സെന്റ് ഭൂമിയില്‍ 30,000 ചതുര അടി വിസ്തൃതിയിലാണ് 11.3 കോടി രൂപ ചെലവില്‍ മൂന്നുനില മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ടുള്ളത്.

ആദ്യ രണ്ടു നിലകളിലായിട്ടായിരിക്കും വിവിധ സെക്ഷനുകളുടെ പ്രവര്‍ത്തനവും ഫ്രണ്ട് ഓഫീസ് സംവിധാനവും. വിവിധ ആവശ്യങ്ങള്‍ക്കായി വരുന്ന പൊതുജനങ്ങള്‍ക്കാവശ്യമായ എല്ലാ സൗകര്യങ്ങളും ഓഫീസില്‍ സജ്ജീകരിച്ചിട്ടുണ്ട്. കൗണ്‍സില്‍ ഹാളിന് പുറമെ മറ്റ് യോഗങ്ങള്‍ ചേരുന്നതിനായി 250 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാളും സ്ത്രീകള്‍ക്കുള്ള പ്രത്യേക വിശ്രമ മുറിയും ഫീഡിങ് സെന്ററും ഉള്‍പ്പെടെ ഒരുക്കിയിരിക്കുന്നു.
കൃഷിഭവന്‍, കുടുംബശ്രീ ഓഫീസുകള്‍ കൂടി ഇവിടെ പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ പൊതുജനങ്ങള്‍ക്ക് വിവിധ സേവനങ്ങള്‍ ഒരു കുടക്കീഴില്‍ ലഭ്യമാകും. സേവന കാര്യക്ഷമത ഗണ്യമായി വര്‍ദ്ധിക്കും.
നഗരത്തിന്റെ ഭാവി വികസനം കൂടി കണക്കിലെടുത്താണ് കെട്ടിടത്തിന്റെ മൂന്നാം നില നിര്‍മ്മിച്ചിട്ടുള്ളത്.
രാജാ റോഡില്‍ ട്രഷറി ജംഗ്ഷനില്‍ നിന്ന് പുതിയ ഓഫീസ് സമുച്ചയം വരെ ഇന്റര്‍ലോക്ക് പാകിയ റോഡും നിര്‍മ്മിച്ചിട്ടുണ്ട്.

2010ല്‍ നഗരസഭയായി മാറിയ ശേഷവും പഴയ പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടര്‍ന്ന നീലേശ്വരം നഗരസഭാകാര്യാലയം സ്ഥലപരിമിതിമൂലം വീര്‍പ്പുമുട്ടുകയായിരുന്നു.
പുതിയ ആസ്ഥാനമന്ദിരത്തിലേക്ക് മാറുന്നതോടെ ഈ പ്രശ്‌നത്തിന് പരിഹാരമാവുകയാണ്.

നീലേശ്വരത്തിന്റെ വികസന വഴികളിലെ നിര്‍ണ്ണായക നാഴിക്കല്ലാണിത്. സംസ്ഥാനത്തെ തന്നെ ഏറ്റവും വലുതും ആധുനികവുമായഈ മുനിസിപ്പാലിറ്റി കെട്ടിടം എല്ലാ അര്‍ത്ഥത്തിലും നാടിന്റെ അഭിമാനമുദ്രയാവുകയാണ്.

പുതിയ മന്ദിരം നാടിന് സമര്‍പ്പിക്കപ്പെടുന്നതിന് പിന്നാലെ അതിന് സമീപത്തു കൂടി ദേശീയ പാതയിലെ നെടുങ്കണ്ടയില്‍ നിന്ന് ട്രഷറി ജംഗ്ഷനിലേക്ക് നിര്‍മ്മിക്കപ്പെടുന്ന നിര്‍ദിഷ്ട കച്ചേരിക്കടവ് പാലവും സമീപന റോഡുംകൂടി യാഥാര്‍ത്ഥ്യമാവുന്നതോടെ ഇതുവരെ അവികസിതമായി കിടന്ന ഒരു പ്രദേശം കൂടി നഗരസിരാകേന്ദ്രത്തിന്റെ ഭാഗമാകാന്‍ പോവുകയാണ്.
ഫെബ്രുവരി 26 ന് രാവിലെ 10 മണിക്ക് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം നിര്‍വഹിക്കുന്ന ചടങ്ങില്‍
എം രാജഗോപാലന്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. രാജ് മോഹന്‍ ഉണ്ണിത്താന്‍ എം.പി മുഖ്യാതിഥി ആയിരിക്കും.
നഗരസഭാ ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത സ്വാഗതം പറയും. നഗരസഭാ എഞ്ചിനിയര്‍ വിവി ഉപേന്ദ്രന്‍ റിപ്പോര്‍ട്ട് അവതരിപ്പിക്കും.

വൈസ് ചെയര്‍മാന്‍ പി.പി മുഹമ്മദ് റാഫി, സ്ഥിരം സമിതി അധ്യക്ഷരായ കെ പി രവീന്ദ്രന്‍, വി.ഗൗരി, ഷംസുദ്ദീന്‍ അറിഞ്ചിറ, ടി.പി ലത, പി.ഭാര്‍ഗവി,
മുന്‍ എം പി പി കരുണാകരന്‍, മുന്‍ എം.എല്‍.എ കെ പി സതീഷ് ചന്ദ്രന്‍, മുന്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ എം വി ബാലകൃഷ്ണന്‍ മാസ്റ്റര്‍, തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ ഡയറക്ടര്‍ ജയ്‌സണ്‍ മാത്യു, നഗരസഭ കൗണ്‍സിലര്‍മാരായ ഇ ഷജീര്‍, റഫീക് കോട്ടപ്പുറം, വി അബൂബക്കര്‍, മുന്‍ നഗരസഭ ചെയര്‍മാന്‍ പ്രൊഫസര്‍ കെ പി ജയരാജന്‍, മുന്‍ പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ വി ദാമോദരന്‍, മാമുനിവിജയന്‍ , എറുവാട്ട് മോഹനന്‍, എം. രാജന്‍, മടിയന്‍ ഉണ്ണികൃഷ്ണന്‍,
പി വിജയകുമാര്‍ , അഡ്വക്കേറ്റ് നസീര്‍ ,മമ്മു കോട്ടപ്പുറം, കൈപ്രത്ത് കൃഷ്ണന്‍ നമ്പ്യാര്‍, സുരേഷ് പുതിയടത്ത്, പി. യു വിജയകുമാര്‍, എം ജെ ജോയ് , മൊയ്തു സി.എച്ച്, കെ വി ചന്ദ്രന്‍, പി. എം സന്ധ്യ, കെ.വി സുരേഷ് കുമാര്‍, വിവി ഉദയകുമാര്‍ സേതു ബങ്കളം തുടങ്ങിയവര്‍ സംസാരിച്ചു. നഗരസഭാ സെക്രട്ടറി മനോജ് കുമാര്‍ കെ നന്ദി പറയും

 

Spread the love
error: Content is protected !!