ജി വിഎച്ച് എസ് എസ് അമ്പലത്തറയ്ക്ക് മികച്ച നേട്ടം

അമ്പലത്തറ: ഇന്നവേറ്റീവ് സ്‌കൂള്‍ അവാര്‍ഡ് സെക്കന്‍ഡറി വിഭാഗം ജില്ലാതല അവതരണത്തില്‍ ജി വി എച്ച് എസ് എസ് അമ്പലത്തറയ്ക്ക് ഒന്നാം സ്ഥാനം. സ്‌കൂളില്‍ ഒരു വര്‍ഷമായി നടത്തിവരുന്ന ‘പൊതുവിജ്ഞാന പരിപോഷണ പരിപാടി’യാണ് അംഗീകാരം നേടിയത്. ഓണ്‍ലൈന്‍,ഓഫ് ലൈന്‍ സാധ്യതകള്‍ പൂര്‍ണ്ണമായി പ്രയോജനപ്പെടുത്തി കുട്ടികളെ മത്സര പരീക്ഷകള്‍ക്കുംക്വിസ് മത്സരങ്ങള്‍ക്കും സജ്ജരാക്കാന്‍ പദ്ധതിക്ക് സാധിച്ചു. സംസ്ഥാന,ജില്ലാ ഉപജില്ല തല മത്സരങ്ങളില്‍ മികച്ച വിജയങ്ങളാണ് വിദ്യാര്‍ത്ഥികള്‍ നേടിയത്. കാസര്‍ഗോഡ് വനിതാ ഭവന്‍ ഹാളില്‍ വെച്ച് നടന്ന പരിപാടിയില്‍ സ്‌കൂള്‍ അധികൃതരും വിദ്യാര്‍ത്ഥികളും പുരസ്‌കാരംഏറ്റുവാങ്ങി.

Spread the love
error: Content is protected !!