വീട്ടില്‍ കയറി അതിക്രമം: ബൈക്കിന് തീ വെച്ചു; വീടിനും തീപിടിച്ചു; തടയാന്‍ ശ്രമിച്ച ഗൃഹനാഥന് പൊള്ളലേറ്റു

കാഞ്ഞങ്ങാട് : വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട മോട്ടോര്‍ബൈക്കിന് തീ വെച്ചു. വീടിനും തീപിടിച്ചു. തടയാന്‍ ശ്രമിച്ച ഗൃഹനാഥന് പൊള്ളലേറ്റു. അമ്പലത്തറ പന്നിക്കൂറിലാണ് സംഭവം. പന്നിക്കൂറിലെ കൊട്ടാരത്തില്‍ ജോയി ആന്റണി (62) ക്കാണ് പൊള്ളലേറ്റത്. ജോയി ആന്റണിയുടെ കെ എല്‍ 60 എല്‍ 3252 നമ്പര്‍ പൂര്‍ണ്ണമായി ബൈക്ക് കത്തിനശിച്ചു.

കഴിഞ്ഞ ദിവസം വൈകീട്ട് 5 മണിയോടെ മുട്ടിച്ചരലിലുളള അഭിന്‍ അബ്രഹാം വീട്ടില്‍ അതിക്രമിച്ച് കയറി റബ്ബര്‍ പാലിന്റെ പണം ആവശ്യപ്പെട്ടിരുന്നു.പണം കൊടുക്കാത്തതിലുള്ള വിരോധത്തില്‍ ജോയ് ആന്റണിയെയും ഭാര്യ ജാന്‍സിയെയും അടിച്ച് പരിക്കേല്‍പ്പിച്ച ശേഷം കാര്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന ബൈക്കിന്റെ പെട്രോള്‍ പൈപ്പ് ഊരിയാണ് തീ വെച്ചത്. തീപടര്‍ന്ന് വീടിന്റെ ജനാല, വയറിംഗ് ഉള്‍പ്പെടെ കത്തി. തടയാന്‍ ശ്രമിക്കുമ്പോഴാണ് ജോയിക്ക് പൊള്ളലേറ്റത്. തലമുടി കത്തി. ചെവിക്കുംകൈക്കും ഉള്‍പെടെ പൊളളലുണ്ട്. ജോയിയും ഭാര്യയും ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. സംഭവത്തില്‍ 1,90,000 രൂപയുടെ നഷ്ടം സംഭിച്ചതായി ജോയി ആന്റി അമ്പലത്തറ പോലീസില്‍ നല്‍കിയ പരാതിയില്‍പറയുന്നു.

Spread the love
error: Content is protected !!