പരപ്പ സ്വദേശിയായ യുവാവ് ആലപ്പുഴയില്‍ കിണറ്റില്‍ വീണ് മരിച്ചു

പരപ്പ: കിണര്‍ വൃത്തിയാക്കുന്നതിനിടെ യുവാവ് വീണു മരിച്ചു. പരപ്പച്ചാലിലെ ശരീഫ് (39) ആണ് കഴിഞ്ഞ ദിവസം വൈകീട്ട് കായംകുളത്ത് പുതുതായി നിര്‍മിക്കുന്ന വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് മരിച്ചത്. ഏറെക്കാലമായി
കായക്കുളത്താണ് താമസം. ശരീഫ് ഒരു മാസം മുമ്പ് പരപ്പയിലെ വീട്ടില്‍ വന്നിരുന്നു. കായംകുളത്ത് തന്നെ വിവാഹം കഴിച്ച് സ്ഥിര താമസമാക്കി വരികയാണ്. ഭാര്യയും ഒരു കുട്ടിയുണ്ട്. സഹോദരങ്ങള്‍: ളാഹിര്‍ (കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റ് കമ്മാടം ), ഹാലിദ് (യുഎഇ ), സുഹറ, നസീമ, സാബിറനര്‍ക്കിലക്കാട്.

Spread the love
error: Content is protected !!