ആര്‍ത്തവ ശുചിത്വ ബോധവല്‍ക്കരണ പരിപാടിയും മെന്‍സ്ട്രല്‍ കപ്പ് വിതരണവും നടത്തി

കാഞ്ഞങ്ങാട്: അജാനൂര്‍ ഗ്രാമ പഞ്ചായത്ത് 2023- 24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആര്‍ത്തവ ശുചിത്വ ബോധവല്‍ക്കരണ പരിപാടിയും കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്ക് മെന്‍സ്ട്രല്‍ കപ്പ് വിതരണവും നടത്തി. അജാനൂര്‍ ഇഖ്ബാല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന പരിപാടി അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി. ശോഭ ഉദ്ഘാടനം ചെയ്തു. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ഉമ്മര്‍ അധ്യക്ഷത വഹിച്ചു. വാര്‍ഡ് മെമ്പര്‍ ഹംസ സി. എച്ച്, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുധ ടീച്ചര്‍:, പ്രധാന അധ്യാപകന്‍ അസീ സ് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു. ആനന്ദാശ്രമം കുടുംബാരോഗ്യ കേന്ദ്രത്തിലെ ഡോക്ടര്‍ രമ്യ മോഹന്‍ വിഷയാവതരണം നടത്തി ബോധവല്‍ക്കരണ ക്ലാസ് കൈകാര്യം ചെയ്തു. അജാനൂര്‍ കുടുംബ ആരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോക്ടര്‍ അനില്‍കുമാര്‍ സ്വാഗതവുംഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ മുഹമ്മദ് കുഞ്ഞി നന്ദിയുംപറഞ്ഞു.

Spread the love
error: Content is protected !!