കാഞ്ഞങ്ങാട്:പരിമിതികളെ അതിജീവിച്ച്ജനക്ഷേമകരമായ നിരവധി മാതൃകാ പ്രവര്‍ത്തനങ്ങള്‍ നടത്തി25 വര്‍ഷത്തിലേക്ക് കടക്കുന്നകാഞ്ഞങ്ങാട് കാലിക്കടവ്ഫ്രണ്ട്‌സ് ക്ലബ്ബ്ഇരുപത്തിയഞ്ചാം വാര്‍ഷികാഘോഷംഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന25 വിപുലമായ പരിപാടികളോടെ നടക്കും.പരിപാടിയുടെ വിജയത്തിന് ആയുള്ള സംഘാടകസമിതി രൂപീകരണം നടന്നു.സിനിമാതാരം അഡ്വക്കേറ്റ് സി ഷുക്കൂര്‍ഉദ്ഘാടനം ചെയ്തു.ഉദ്ഘാടന ,സമാപന സമ്മേളനങ്ങള്‍,25 കുടുംബങ്ങള്‍ക്കുള്ള ധനസഹായ വിതരണം,യുവ സംഗമം,വനിതാ സംഗമം,വിവിധങ്ങളായ കായിക മത്സരങ്ങള്‍,ആരോഗ്യ ക്യാമ്പുകള്‍,സില്‍വര്‍ ജൂബിലി സ്മാരകവായനാ ഹാള്‍ നിര്‍മ്മാണം,വിവിധ കലാസാംസ്‌കാരിക പരിപാടികള്‍തുടങ്ങിയവ.നടക്കും.ക്ലബ്ബ് പ്രസിഡണ്ട് പി മുരളി അധ്യക്ഷത വഹിച്ചു,വാര്‍ഡ് കൗണ്‍സിലര്‍ ടി.വി.സുജിത്ത് കുമാര്‍,അജാനൂര്‍പഞ്ചായത്ത് വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.മീന,കോട്ടച്ചേരി സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് എം.രാഘവന്‍,ക്ലബ്ബ് ട്രഷറര്‍ എ. കെ.ലക്ഷ്മണന്‍,മുന്‍ പ്രസിഡണ്ട് എം.ബാലകൃഷ്ണന്‍,അഡ്വ: വിനോദ് കുമാര്‍,എം കുഞ്ഞമ്പു നായര്‍,എന്നിവര്‍ സംസാരിച്ചു.ക്ലബ്ബ് സെക്രട്ടറിരതീഷ് കാലിക്കടവ് സ്വാഗതവുംജോയിന്‍ സെക്രട്ടറി വി.നന്ദഗോപന്‍നന്ദിയും പറഞ്ഞു
ചടങ്ങിന്റെ ഭാഗമായിവിവിധ മേഖലയില്‍ കഴിവ് തെളിയിച്ച കെ.ശ്രീധരന്‍,,ആനന്ദ് ശ്രീധര്‍,കെ വി സജിത്ത്,.യദുരാജ്എന്നിവരെ ആദരിച്ചു.
ഭാരവാഹികള്‍
എം രാഘവന്‍(ചെയര്‍മാന്‍)
പി മുരളി(വര്‍ക്കിംഗ് ചെയര്‍മാന്‍)
രതീഷ് കാലിക്കടവ്(ജനറല്‍ കണ്‍വീനര്‍)
കെ ശ്രീധരന്‍(ട്രഷറര്‍)
വനിതാ വിഭാഗം ഭാരവാഹികള്‍
എ കെ ലൈല(ചെയര്‍പേഴ്‌സണ്‍)
എംഅജിത(കണ്‍വീനര്‍)