ഭീമനടി: ഉറങ്ങാന്‍ കിടന്ന 19 കാരിയെ കാണാതായി. ഓട്ടപ്പടവ് എന്ന സ്ഥലത്ത് താമസിക്കുന്ന
റഫീനയുടെ മകള്‍ ഫാത്തിമയെയാണ് കാണാതായത്.
ഇന്നലെ രാത്രി 11.45 മണിക്കും ഇന്ന് പുലര്‍ച്ചെ രണ്ടു മണിക്കും ഇടയിലുള്ള സമയത്താണ് യുവതി വീട്ടില്‍ നിന്നും ഇറങ്ങിയത്. ചെറുവത്തൂരിലുള്ള ജഷീര്‍ എന്നയാളുടെ കൂടെ പോയതായി സംശയിക്കുന്നുയെന്ന് ബന്ധുക്കള്‍ ചിറ്റാരിക്കാല്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.