ധാര്‍മിക മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ ഹിന്ദു സമൂഹം ഒരുമിക്കണം: മുരളീധരന്‍ പാലമംഗലം

മാവുങ്കാല്‍:ഹിന്ദുവിന്റെ മാനബിന്ധുക്കളെ ഇല്ലാതാക്കന്‍ ശ്രമിക്കുന്ന കാലഘട്ടത്തില്‍ അത് തടയാന്‍ ഉതകുന്ന തരത്തില്‍ ഹിന്ദു സമൂഹം ഒരുമിക്കണമെന്ന് ഭാരതീയ വിചാര കേന്ദ്രം ജില്ല അദ്ധ്യക്ഷന്‍ മുളീധരന്‍ പാലമംഗലം പറഞ്ഞു.ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തില്‍ നടക്കുന്ന അവകാശമുന്നേറ്റ യാത്രയുടെ ഭാഗമായി ഹോസ്ദുര്‍ഗ്ഗ് താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാവുങ്കാലില്‍ നല്‍കിയ സ്വീകരണ യോഗം ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഗണേശന്‍ പുതിയകണ്ടം അദ്ധ്യക്ഷതവഹിച്ച യോഗത്തില്‍ ഹിന്ദു ഐക്യവേദി ജില്ല രക്ഷാധികാരി സ്വാമി പ്രേമാനന്ദ,എസ്.പി.ഷാജി, ഗോവിന്ദന്‍ മാസ്റ്റര്‍ കൊട്ടോടി,മോഹനന്‍ വാഴക്കോട്,രാജന്‍ മൂളിയാര്‍, ഗോപാലകൃഷ്ണന്‍ തച്ചങ്ങാട്,പ്രകാശന്‍ പറശിനി,ജാഥ നായകന്‍ വി.സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.

Spread the love
error: Content is protected !!