കല്യാണ്‍ റോഡ് കൊറഗജ്ജന്‍ ദേവസ്ഥാനം പ്രതിഷ്ഠാദിന കളിയാട്ട മഹോല്‍സവം ഫെബ്രവരി 28 ന്: കളിയാട്ടത്തിന്റെ സുപ്രധാന ചടങ്ങായ കൊലകൊത്തല്‍ കര്‍മ്മം ഭക്തിയുടെ നിറവില്‍ നടന്നു

മാവുങ്കാല്‍:കല്യാണ്‍ റോഡ് കൊറഗജ്ജന്‍ ദേവസ്ഥാനത്ത് ഈ വര്‍ഷത്തെ പ്രതിഷ്ഠാദിന കളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് കൊലകൊത്തല്‍ ചടങ്ങ് നടന്നു.
തുളുനാടിന്റെ ഐശ്വര്യ ദേവനായ കൊറഗജന്‍ ദൈവം വര്‍ഷങ്ങള്‍ക്ക് മുമ്പ് ചന്ദ്രഗിരി പുഴ കടന്ന് വന്ന് പരിപാവനമായ മഞ്ഞംപൊതി കുന്നിന്റെ ഓരത്തെ ഇന്ന് കാണുന്ന ദേവസ്ഥാനത്ത് നില ഉറപ്പിച്ചു ഭക്ത ജനങ്ങള്‍ക്ക് അനുഗ്രഹം ചൊരിയുകയാണ്, വിശ്വാസികളെ അഭയ കേന്ദ്രമായ കല്യാണ്‍ റോഡ് കൊറഗജ്ജന്‍ ദേവസ്ഥാനത്ത് ശിവാംശമൂര്‍ത്തിയായി കൊണ്ട് ആരാധിക്കുന്ന ഉഗ്രമൂര്‍ത്തിയായ കൊറഗജ്ജന്‍ തെയ്യം വാദ്യ-നാദസ്വര മേളത്തോടുകൂടി ഫെബ്രുവരി 28 ബുധനാഴ്ച 7 മണിക്ക് കെട്ടിയാടും.

കളിയാട്ടത്തിന് മുന്നോടിയായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ ഉല്‍സവത്തിന്റെ സുപ്രധാന ചടങ്ങായ കൊലകൊത്തല്‍ കര്‍മ്മം ക്ഷേത്ര കര്‍മ്മി ശശിധരന്‍ നിര്‍വ്വഹിച്ചു.ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ അജയകുമാര്‍ നെല്ലിക്കാട്ട്, കമ്മിറ്റി കണ്‍വീനര്‍ ശിവകുമാര്‍ എന്‍ ശിവശക്തി,ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് ശാസ്താ നാരായണന്‍,സെക്രട്ടറി ഭരതന്‍ കല്യാണ്‍ റോഡ്,ആഘോഷ കമ്മിറ്റി ട്രഷറര്‍ ബാബു തട്ടില്‍,അശോകന്‍ മുട്ടത്ത്,സനല്‍ ഉണ്ണിപ്പീടിക, സുരേന്ദ്രന്‍, പ്രദീപന്‍,രാജന്‍ പാലോട്ട്,രാജീവന്‍ കാനത്തില്‍,ഉണ്ണി നിരൂക്കില്‍,രാഘവന്‍,ജിനേഷ്,ഷിജു തട്ടില്‍,ഉണ്ണികൃഷ്ണന്‍,രഘരാജ്,സനിത്ത്,വിനു തീയ്യനെ കൊത്തിമൂല എന്നിവര്‍ സംബന്ധിച്ചു.

Spread the love
error: Content is protected !!