കാഞ്ഞങ്ങാട്: സാമൂഹിക-സാംസ്‌കാരിക ജീവകാരുണ്യ പ്രവര്‍ത്തന രംഗങ്ങളില്‍ പോയ കാല്‍നൂറ്റാണ്ടിലേറെ കാലമായി സമാനതകളില്ലാത്ത പ്രവര്‍ത്തനങ്ങള്‍ കാഴ്ച വെച്ച കാഞ്ഞങ്ങാട് മുസ്ലീം വെല്‍ഫെയര്‍ സൊസൈറ്റി ഇത്തവണത്തെ റമദാനിലും വിപുലമായ റിലീഫ് പ്രവര്‍ത്തനങ്ങള്‍ നടത്തും. ഇതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു. റമദാന്‍ റിലീഫിന്റെ ഫണ്ട് വിതരണോദ്ഘാടനം സി എച്ച് സെന്റര്‍ വൈസ് ചെയര്‍മാന്‍ തായല്‍ അബ്ദുറഹിമാന്‍ ഹാജിയില്‍ നിന്നും ആദ്യ സംഭാവന ഏറ്റുവാങ്ങി മുഖ്യ രക്ഷാധികാരി പാലക്കി സി കുഞ്ഞാമദ് ഹാജി നിര്‍വ്വഹിച്ചു. ചെയര്‍മാന്‍ ടി അബൂബക്കര്‍ ഹാജി ചടങ്ങില്‍ അധ്യക്ഷനായി. കോ.ഓര്‍ഡിനേറ്റര്‍ ബഷീര്‍ ആറങ്ങാടി, എ ഹമീദ് ഹാജി, സുറൂര്‍ മൊയ്തു ഹാജി, തൊട്ടി സാലി ഹാജി, ഹാഷിം ആറങ്ങാടി, എം കെ റഷീദ്, എം ഇബ്രാഹിം, സി എച്ച് ഹമീദ് ഹാജി, ഏ കെ മുഹമ്മദ്, ഇഖ്ബാല്‍ കുശാല്‍ നഗര്‍, എന്നിവര്‍ സംബന്ധിച്ചു. കണ്‍വീനര്‍ മുത്തലീബ് കൂളിയങ്കാല്‍സ്വാഗതംപറഞ്ഞു.