ആനന്ദകൃഷ്ണന്‍ എടച്ചേരിക്ക് ഭാഷാശ്രീ സാഹിത്യ പുരസ്‌കാരം

കാഞ്ഞങ്ങാട്: പേരാമ്പ്രയിലെ ഭാഷാശ്രീ മാസിക ഏര്‍പ്പെടുത്തിയ 2023 – ലെ സംസ്ഥാനതല സാഹിത്യ പുരസ്‌കാരത്തിന് കവിയും വിവര്‍ത്തകനുമായ ആനന്ദകൃഷ്ണന്‍ എടച്ചേരി അര്‍ഹനായി. കൈരളി ബുക്‌സ് പ്രസിദ്ധീകരിച്ച മഹാത്മാഗാന്ധിയുടെ ജീവചരിത്ര ഗ്രന്ഥമാണ് പുരസ്‌കാരത്തിനര്‍ഹമായ കൃതി.ഫെബ്രുവരി 24 ന് പേരാമ്പ്ര റീജനല്‍ കോ – ഓപ്പറേറ്റീവ് ബേങ്ക് ഹാളില്‍ ശ്രീ പി.ജെ ഈപ്പന്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ പ്രശസ്ത സാഹിത്യകാരന്‍ ശ്രീ. കെ. വി. സജയ് പുരസ്‌കാരം സമര്‍പ്പിക്കുകയും മുഹമ്മദ് പേരാമ്പ്ര മുഖ്യപ്രഭാഷണം നടത്തുകയും ചെയ്യും.

തിരിച്ചറിവ്, കബീര്‍ ചരിതം, പരഗ്രഹി , ആവാസ് ദില്‍ കീ, ബദല്‍താ സമാജ്,ജീവന്‍സാഥി എന്നിവയാണ് മറ്റുകൃതികള്‍. തുഞ്ചന്‍ കവിതാ പുരസ്‌കാരം, കബീര്‍ കോഹിനൂര്‍ ദേശീയ സാഹിത്യ പുരസ്‌കാരം, കാവ്യശ്രീ അവാര്‍ഡ്, സാഹിത്യ സാരഥി പുരസ്‌കാരം, പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവീയ് സ്മൃതി സമ്മാന്‍, കാവ്യ ശിരോമണി സമ്മാന്‍ എന്നിവയും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. മുന്നാട് ഗവ. ഹൈസ്‌കൂളിലെ അധ്യാപകനും കാഞ്ഞങ്ങാട് പുതുക്കൈ സ്വദേശിയുമാണ് ആനന്ദകൃഷ്ണന്‍എടച്ചേരി.

Spread the love
error: Content is protected !!