കാസര്‍കോട് : അധ്യാപകനും എഴുത്തുകാരനുമായ കെപിഎസ് വിദ്യാനഗറിന്റെ കഥാസമാഹാരം ‘ഡിമന്‍ഷ്യ’ ഞായറാഴ്ച രാവിലെ 10 മണിക്ക് പ്രകാശനം ചെയ്യും. കാഞ്ഞങ്ങാട് ആസ്ഥാനമായ പുസ്തകവണ്ടിയാണ് പ്രസാധകര്‍. കാസര്‍കോട് ഹോട്ടല്‍ സിറ്റി ടവറില്‍ നടക്കുന്ന ചടങ്ങില്‍ സംവിധായകന്‍ ശരീഫ് ഈസ ഖാലിദ് പൊവ്വലിനു നല്‍കിയാണ് പ്രകാശനം നിര്‍വഹിക്കുക. കെവി മണികണ്ഠദാസ് മുഖ്യ പ്രഭാഷണം നടത്തും. സാഹിത്യവേദി പ്രസിഡന്റ് പത്മനാഭന്‍ ബ്ലാത്തൂര്‍ അധ്യക്ഷതയും അബുതായി പുസ്തക പരിചയവും നടത്തും. പുസ്തകവണ്ടി പ്രതിനിധി നബിന്‍ ഒടയഞ്ചാല്‍ സ്വാഗതവും കെപിഎസ് വിദ്യാനഗര്‍ മറുമൊഴിയും രേഖപ്പെടുത്തും. ചടങ്ങില്‍ സാഹിത്യ സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.