എന്‍ഡോസള്‍ഫാന്‍: പാട്ടുകള്‍ കൊണ്ട് ഐക്യദാര്‍ഢ്യം

കാഞ്ഞങ്ങാട് : എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ അമ്മമാരുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തിന് പാട്ടുകളിലൂടെ ഐക്യദാര്‍ഢ്യവുമായി മെഗ് മ പടന്ന എത്തി. സബീന കടപ്പുറവും സുബൈദ തൃക്കരിപ്പൂരും അടങ്ങുന്ന സംഘം സംഗീതം കൊണ്ട് സമരവേദിയെ സമ്പന്നമാക്കുകയായിരുന്നു.
സമര സഹായ സമിതി ചെയര്‍മാന്‍ എ.ഹമീദ് ഹാജി ഉദ്ഘാടനം ചെയ്തു. ജെയിന്‍ പി. വര്‍ഗീസ് അദ്ധ്യക്ഷത വഹിച്ചു.
കെ. കെ.അബ്ദുള്ള, അഷറഫ്. എം. കെ., രാഘവന്‍ മടിക്കൈ, സുബൈദ എളേരി, സഫിയ ചെറുവത്തൂര്‍ സംസാരിച്ചു.
പ്രമീള ചന്ദ്രന്‍ സ്വാഗതവും ചന്ദ്രാവതി നന്ദിയുംപറഞ്ഞു.

Spread the love
error: Content is protected !!