ബേളൂര്‍ താനത്തിങ്കാല്‍ തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവത്തിന് കൂവം അളക്കല്‍ ഭക്തി നിറവില്‍ നടന്നു

അട്ടേങ്ങാനം: ബേളൂര്‍ താനത്തിങ്കാല്‍ തറവാട് വയനാട്ടുകുലവന്‍ തെയ്യംകെട്ട് മഹോത്സവം കൂവം അളക്കല്‍ ചടങ്ങ് നടന്നു. ആചാര സ്ഥാനികര്‍, തെയ്യംകെട്ട് ആഘോഷ കമ്മിറ്റി ഭാരവാഹികള്‍, തറവാട് കമ്മിറ്റി ഭാരവാഹികള്‍ പ്രാദേശിക സമിതി ഭാരവാഹികള്‍, വിവിധ കഴക പ്രതിനിധികള്‍, മാതൃസമിതി പ്രവര്‍ത്തകള്‍നാട്ടുകാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ സ്ഥാനികരുടെ നിര്‍ദ്ദേശാനുസരണം ചൂട്ടൊപ്പിക്കാന്‍ നിയുക്തനായ തറവാട്ട് കാരണവര്‍ വി.വി കൃഷ്ണന്‍ കൂവം അളന്നത്. തെയ്യംകെട്ട് ആഘോഷ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മൂന്ന്ഏക്കറോളം വരുന്ന കൃഷിയിടത്തില്‍ സ്വന്തമായി കൃഷി ചെയ്ത് ഉത്പാദിപ്പിച്ച നെല്ലാണ് കൂവം അളക്കല്‍ ചടങ്ങിന് ഉപയോഗിച്ചത്. തിരുമുറ്റത്ത് കൂട്ടിവെച്ച നെല്ലിന്‍ കൂമ്പാരത്തില്‍ നിന്ന് ആദ്യമായി കുണ്ടംകുഴി പഞ്ചലിംഗേശ്വര ക്ഷേത്രത്തിലേക്കും തുടര്‍ന്ന് ,മഡിയന്‍ കൂലോം ബേളൂര്‍ മഹാശിവക്ഷേത്രം,കോട്ടപ്പാറ കുഞ്ഞിക്കോരച്ചന്‍ തറവാട്
ബേളൂര്‍, സമീപത്തെ ക്ഷേത്രങ്ങള്‍, കഴ കങ്ങള്‍, ദേവസ്ഥാനങ്ങള്‍എന്നിവിടങ്ങളിലേക്കും പരിസര പ്രദേശങ്ങളിലുള്ള മറ്റ് ദേവസ്ഥാനങ്ങളിലേക്കും കൂവം അളന്നു. തുടര്‍ന്ന് അടയാളം കൊടുക്കല്‍ ചടങ്ങും നടന്നു. മാര്‍ച്ച് 25 ന് കലവറ നിറയ്ക്കല്‍ചടങ്ങ്.

Spread the love
error: Content is protected !!