അടോട്ട് പടിഞ്ഞാറേ വീട് തറവാട് കളിയാട്ട മഹോത്സവത്തിന് സമാപനമായി: വിവിധ തെയ്യങ്ങള്‍ കെട്ടിയാടി

വെള്ളിക്കോത്ത് : ഒരു വ്യാഴവട്ടക്കാലത്തിനുശേഷം വെള്ളിക്കോത്ത് അടോട്ട് പടിഞ്ഞാറേവീട് തറവാട്ടില്‍ ഫെബ്രുവരി 20, 21 തീയതികളില്‍ ധര്‍മ്മ ദൈവങ്ങളെ കെട്ടിയാടി കളിയാട്ട മഹോത്സവം നടത്തി . ഫെബ്രുവരി 20, ന് കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായി പുത്തരി കൊടുക്കല്‍, തെയ്യം കൂടല്‍, തിടങ്ങല്‍, തോറ്റം, പ്രസാദ വിതരണം എന്നിവ നടന്നു, 21ന് രാവിലെ മുതല്‍ രക്തചാമുണ്ഡി, വിഷ്ണുമൂര്‍ത്തി,ദണ്ഡ്യങ്ങാനത്ത് ഭഗവതി, ഗുളികന്‍ എന്നീ ദൈവങ്ങളെ കെട്ടിയാടി, ധര്‍മ്മ ദൈവങ്ങളുടെ അനുഗ്രഹം ഏറ്റുവാങ്ങാന്‍ നിരവധി ഭക്തജനങ്ങളും തറവാട്ട് അംഗങ്ങളുംഅടോട്ട് പടിഞ്ഞാറേ വീട് തറവാട്ടില്‍ എത്തി.അന്നദാനവും നടന്നു.

Spread the love
error: Content is protected !!