വെള്ളൂട ശ്രീ ദുര്‍ഗ ഭഗവതി ക്ഷേത്രം പൊങ്കാല മഹോല്‍സവവും സമൂഹ ചണ്ഡികാ ഹോമവും 23 മുതല്‍

കോട്ടപ്പാറ: വെള്ളൂട ശ്രീ ദുര്‍ഗ ഭഗവതി ക്ഷേത്രം പൊങ്കാല മഹോല്‍സവവും സമൂഹ ചണ്ഡികാ ഹോമവും ഫെബ്രുവരി 23 ,24 ,25 തീയ്യതികളില്‍ നടക്കും.23 ന് രാവിലെ 6 ന് നടതുറക്കല്‍ ,തുടര്‍ന്ന് ആചാര്യവരവേല്‍പ്പ് ,ഭജന, 7 ന് തിരുവാതിര ,കൈകൊട്ടിക്കളി, നൃത്തനൃത്ത്യങ്ങള്‍ .24 ന് 6.30ന് ഗണപതി ഹോമം ,7 .30 ന് ഉഷപൂജ ,8 ന് സമൂഹ ചണ്ഡികാ ഹോമം. 9 ന് കലവറ നിറയ്ക്കല്‍, 11.30 ന് കുടുംബ സംഗമത്തില്‍ ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ ശശികല ടീച്ചര്‍ സംബന്ധിക്കും .നീലേശ്വരം രാമകൃഷ്ണമാരാരെയും നീലേശ്വരം ഉണ്ണികൃഷ്ണനെയും ആദരിക്കും.12 ന് ഉച്ചപൂജ പ്രസാദ വിതരണം ,അന്നദാനം .വൈകിട്ട് 7ന് കലാ ദേവി ഹരിഹാസ് സോപാന സംഗീതം അവതരിപ്പിക്കും. തുടര്‍ന്ന് കാഞ്ഞങ്ങാട് വിശ്വകര്‍മ്മ ഓര്‍ക്കസ്ട്രയുടെ ഭക്തിഗാനസുധ. 8 ന് തിരുവാതിര ,കൈകൊട്ടിക്കളി .25 ന് രാവിലെ 6 ന് മഹാഗണപതി ഹോമം ,9.30 ന് പൊങ്കാല അടുപ്പില്‍ ദീപം തെളിയിക്കല്‍ . തുടര്‍ന്ന് ബ്രഹ്‌മശ്രീ പുല്ലൂര്‍ യോഗ സഭ വനിതാവേദി ഭജന സമിതിയുടെ ഭജന. ഒരു മണിക്ക് ഉച്ചപൂജ , പ്രസാദ വിതരണം, അന്നദാനം ,6 ന് തായമ്പക ,ദീപാരാധന ,അത്താഴപൂജ ,ഹവിസ്സ് പൂജ ,ശ്രീഭൂതബലി .7.30 തിടമ്പുനൃത്തം .8ന് ലൈറ്റ് ഷോഗാനമേള.

Spread the love
error: Content is protected !!