സഹപാഠിയായ വിദ്യാര്‍ത്ഥിനിയോട് സംസാരിച്ചതിന് വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനമേറ്റു.

വെസ്റ്റ് എളേരി: സഹപാഠിയായ  വിദ്യാ ര്‍ത്ഥിനിയോട് ഒരുമിച്ചിരുന്ന് സംസാരിച്ചതിന് വിദ്യാര്‍ത്ഥിക്ക് ക്രൂര മര്‍ദ്ദനം. പെരിങ്ങോം സ്വദേശിയും ഇ.കെ നായനാര്‍ ഗവ. കോളേജ് വിദ്യാര്‍ത്ഥി അജീര്‍മനോജ്(20) നാണ് മര്‍ദ്ദനമേറ്റത്.
ഇന്നലെ വൈകിട്ട് 3. 40 ന് കോളേജ് ഗേറ്റിനടുത്തു വെച്ച് സുഹൃത്തിനോട് സംസാരിച്ചു കൊണ്ടിരിക്കെ
ഗോകുല്‍ ,ശ്രീനാഥ് ,അഭിജിത്ത് ,മഹേഷ് എന്നിവര്‍ ചേര്‍ന്ന് തടഞ്ഞു നിര്‍ത്തി അശ്ലീല ഭാഷയില്‍ ചീത്ത വിളിച്ചു കൊണ്ട് ഒന്നാം പ്രതി മാരകായുധമായ സ്റ്റീല്‍ വള കൊണ്ട് മുഖത്തിടിച്ചും രണ്ടാം പ്രതി മരവടി കൊണ്ട് ഇടതു കാല്‍മുട്ടിനടിച്ചും 3,4 പ്രതികള്‍ കൈകൊണ്ട് മുഖത്തും പുറത്തും അടിച്ചുമാണ് പരിക്കേല്‍പ്പിച്ചത്. സംഭവത്തില്‍ അജീറിന്റെ മൊബൈല്‍ ഫോണും കണ്ണടയും പ്രതികള്‍ നശിപ്പിച്ചു. 25000 രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും പരാതിയില്‍പറയുന്നു.

Spread the love
error: Content is protected !!