ബോവിക്കാനം: ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ ഭൂരിപക്ഷമായ ഹിന്ദു സമൂഹത്തിന് അവന്റെ അരാധനാലയങ്ങള്‍ സംരക്ഷിക്കാന്‍, വിശ്വാസം സംരക്ഷിക്കാന്‍ , അവന്റെ അവകാശങ്ങള്‍ നേടിയെടുക്കാന്‍ ഹിന്ദുക്കള്‍ ഒറ്റെക്കെട്ടായി നില്‍ക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണന്ന് ഹിന്ദു ഐക്യവേദി മുന്‍ ജില്ലാ അദ്ധ്യക്ഷന്‍ എ.കരുണാകരന്‍ മാസ്റ്റര്‍. ഹിന്ദു ഐക്യവേദി സംസ്ഥാന വ്യാപാകമായി നടത്തുന്ന ഹിന്ദു അവകാശ സംരക്ഷണ വാഹന പ്രചരണ യാത്ര ജില്ലാതല യോഗംഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുരുഷോത്തമന്‍ ബോഡന കൊച്ചി അദ്ധ്യക്ഷനായി. മുത്തണ്ണ മാസ്റ്റര്‍, തിമ്മപ്പറൈ മാണിമൂല, എ സി പ്രഭാകരന്‍ നായര്‍, സുഭാഷ് ചന്ദ്ര റൈ എന്നിവരെ ആദരിച്ചു. ജാഥ ലീഡര്‍ കെ.വി.കുഞ്ഞികണ്ണന്‍ കള്ളാര്‍,ഗോവിന്ദന്‍ മാസ്റ്റര്‍ കൊട്ടോടി, എസ്.പി ഷാജി, ഗോപാലകൃഷ്ണന്‍ തച്ചങ്ങാട്, ബാലകൃഷ്ണന്‍ കൊട്ടോടി, സുധാകരന്‍ കൊള്ളിക്കാട്, കെ.മോഹനന്‍ വാഴക്കോട് ,ഇ.കെ. രാമചന്ദ്രന്‍, വിനോദ് കുറ്റിക്കോല്‍എന്നിവര്‍ സംസാരിച്ചു.