പിലിക്കോട് സ്വദേശിയും പ്രധാന അധ്യാപകനുമായ രഞ്ജിത്ത് അന്തരിച്ചു

പിലിക്കോട് :വറക്കോട്ട് വയല്‍ സ്വദേശിയും ഇച്ചിലങ്കോട് ഇസ്ലാമിയ എ.എല്‍പി സ്‌കൂള്‍ പ്രധാന അധ്യാപകനുമായ എ രഞ്ജിത്ത്(49)അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെ ചെറുവത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. വൈകിട്ട് നാല് മണിയോടെ പിലിക്കോട് ശക്തി ക്ലബ്ബില്‍ പൊതുദര്‍ശനത്തിന് വെയ്ക്കും. അഞ്ചിന് മാണിയാട്ട് സമുദായ ശ്മശാനത്തില്‍ സംസ്‌കാരം നടക്കും.
വടക്കന്‍ കുഞ്ഞിക്കണ്ണന്റെയും , അയിത്തല യശോദയുടെയും മകനാണ്.
പിലിക്കോട് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അധ്യാപിക പ്രമീളയാണ് ഭാര്യ. മക്കള്‍ : പ്രിയനന്ദ ( പ്ലസ് ടു വിദ്യാര്‍ഥിനി ), ഗൗരി നന്ദ ( ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനി ). സഹോദരങ്ങള്‍:.ഗീത,രജനി.

Spread the love
error: Content is protected !!