കാഞ്ഞങ്ങാട്: യുവാവ് ഹോട്ടല്‍ മുറിയില്‍ മരിച്ച നിലയില്‍. മടിക്കൈ മേക്കാട്ട് സ്വദേശിയും എല്‍ വി ടെമ്പിള്‍ സമീപത്തെ സൂര്യവംശി ഹോട്ടലിലെ റിസപ്ഷന്‍ ജീവനക്കാരനുമായ അരീക്കര അനൂപ് (33) ആണ് മരിച്ചത്.
ഇന്നലെ രാത്രി 8.45 മണിയോടെയാണ് ഇതേ ഹോട്ടലിലെ റൂമിയില്‍ രക്തം ഛര്‍ദ്ദിച്ച് മരിച്ചതായി കണ്ടത്.
യുവാവിന് തലയില്‍ മുറിവേറ്റ പരിക്കുണ്ട്.
അനൂപ് പത്ത് ദിവസത്തോളമായി ജോലിയില്‍ പ്രവേശിച്ചിരുന്നില്ലെന്ന് പറഞ്ഞു. കുറച്ച് ദിവസമായി അനൂപ് ഈ ഹോട്ടല്‍ മുറിയില്‍ താമസിച്ച് വരികയായിരുന്നു. താമസിച്ചിരുന്ന മുറിയിലാണ് മരിച്ച നിലയില്‍ കണ്ടത്. ഹോസ്ദുര്‍ഗ് പോലീസ് ഇന്‍സ്‌പെക്ടര്‍ എം.പി .ആസാദിന്റെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി. മരണകാരണം പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ പറയാനാവൂയെന്ന് ഇന്‍സ്‌പെക്ടര്‍ പറഞ്ഞു. കാസര്‍കോട് നിന്ന് ഫോറസിക് വിദഗ്ധര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി. ജില്ലാശുപത്രിയിലുള്ള മൃതദേഹം പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം പോസ്റ്റ്‌മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ട് പോകും.
മാതാവ് :ഓമന. പിതാവ് ബാലകൃഷ്ണന്‍.സഹോദരി:ആശ.