സാരഥി യു എ ഇ യുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗം നടന്നു

ഷാര്‍ജ സ്പൈസിലാന്‍ഡ് ഓഡിറ്റോറിയത്തില്‍ 216 ഓളം അംഗങ്ങളുടെ സാന്നിദ്ധ്യത്തില്‍ വെച്ച് ജനറല്‍ ബോഡി യോഗം നടന്നു. പ്രസിഡണ്ട് നാരായണന്‍ അരമങ്ങാനം അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ സെക്രട്ടറി ഗിരീഷ് മടിക്കൈ സ്വാഗതം പറഞ്ഞു. 2023-24 വര്‍ഷത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ട് സെക്രട്ടറി അവതരിപ്പിച്ചു. ട്രഷറര്‍ മുരളീധരന്‍ ടി വി സാമ്പത്തിക റിപ്പോര്‍ട്ടും, വെല്‍ഫെയര്‍ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. ഓഡിറ്റര്‍ ശ്രീകാന്ത് കരിമ്പില്‍ ഓഡിറ്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് രക്ഷാധികാരികളായ മാധവന്‍ കാഞ്ഞങ്ങാട്, ഉമാവരന്‍ മടിക്കൈ, വനജ ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ട്രഷറര്‍ ശ്രീ മുരളീധരന്‍ ടിവി നന്ദി പറഞ്ഞു.
പുതിയ ഭാരവാഹികളായി
പ്രസിഡന്റ് നാരായണന്‍ അരമങ്ങാനം,
വൈസ് പ്രസിഡന്റ്മാര്‍
തമ്പാന്‍ യാദവ്,
ശശിധരന്‍ തോക്കാനം,
ജനറല്‍ സെക്രട്ടറി : വിനോദ് പുലിക്കോടന്‍
സെക്രട്ടറിമാര്‍ :
ദീപേഷ് മടിയന്‍
അനില്‍ കെപി.
ട്രഷറര്‍ :കിഷോര്‍ മടിയന്‍,
ജോയിന്റ് ട്രഷറര്‍ : കരുണാകരന്‍ കെപി
കലാവിഭാഗം കണ്‍വീനര്‍:- ബിജു പയ്യാവൂര്‍,
കായികവിഭാഗം കണ്‍വീനര്‍ :-ഗോപാലകൃഷ്ണന്‍ മടിക്കൈ,
വെല്‍ഫയര്‍, ചാരിറ്റി കണ്‍വീനര്‍ :-മനോജ്മടിയന്‍

Spread the love
error: Content is protected !!