എന്‍ എച്ച് എം ഇ യു ജീവനക്കാരും ആശാ വര്‍ക്കേഴ്‌സ് യൂണിയനും (സിഐടിയു) സംയുക്തമായി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും നടത്തി

കാഞ്ഞങ്ങാട്:എന്‍ എച്ച് എം ഇ യു ജീവനക്കാരും ആശാ വര്‍ക്കേഴ്‌സ് യൂണിയന്‍ വും(സിഐടിയു)
സംയുക്തമായി കാഞ്ഞങ്ങാട് ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് പ്രതിഷേധമാര്‍ച്ചും ധര്‍ണ്ണയും നടത്തി.
എന്‍ എച്ച് എം ഫോണ്ട് കേരളത്തിന് നിഷേധിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയം അവസാനിപ്പിക്കുക, , കേരളത്തിലെ ആരോഗ്യ മേഖലയോട് കേന്ദ്രം കാണിക്കുന്ന അവഗണന അവസാനിപ്പിക്കുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി സംസ്ഥന വ്യാപകമായി ഇരു സംഘടനകളും സംയുക്തമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ജില്ലയില്‍ ഈ സമരം നടന്നത്..ഹെഡ്‌പോസ്റ്റ് ഓഫീസിന് മുന്നില്‍ നടന്ന സമരത്തില്‍ ആയിരത്തിലേറെ തൊഴിലാളികള്‍ അണിനിരന്നു. സമരം. സി ഐ ടി യു .സംസ്ഥാന സെക്രട്ടറിസ ടി .കെ രാജന്‍ ഉദ്ഘാടനം ചെയ്തു. ആശാവര്‍ക്കസ് യൂണിയന്‍ ജില്ലാ പ്രസിഡണ്ട് വിവി പ്രസന്നകുമാരി അധ്യക്ഷയായി കെ.വി രാഘവന്‍, ഗിരികൃഷ്ണന്‍ ‘ ഇ രമണി എന്നിവര്‍ സംസാരിച്ചു. എന്‍ എച്ച് എം ഇ യുജില്ലാ സെക്രട്ടറി ലതീഷ് മടിക്കൈസ്വാഗതംപറഞ്ഞു. പഴയ ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നാരംഭിച്ച പ്രകടനത്തിന് സുനീത.കെ, പ്രിത കെ ,ടി. സവിതകുമാരി( ആശാവര്‍ക്കേഴ്‌സ് ) അനിഷ് , ജോസ്, ശ്യാംകുമാര്‍,(എന്‍ എച്ച് എം ഇ യു)എന്നിവര്‍ നേതൃത്വം നല്‍കി.

 

Spread the love
error: Content is protected !!