കാഞ്ഞങ്ങാട്ട് കലാകാര മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു

കാഞ്ഞങ്ങാട്: 60 വയസ്സ് കഴിഞ്ഞവര്‍ക്കും ക്ഷേമനിധി അംഗത്വം നല്‍കുക,ജില്ലകള്‍ തോറും കലാകാര സഹകരണ സംഘം രൂപീകരിക്കുക,ക്ഷേമനിധി ആനുകൂല്യങ്ങള്‍ വര്‍ദ്ധിപ്പിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് മലയാള കലാകാരന്മാരുടെ ദേശീയ സംഘടന ‘ നന്മ ” കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കാഞ്ഞങ്ങാട് സിവില്‍ സ്റ്റേഷന് മുന്നിലേക്ക് (മാന്തോപ്പ് മൈതാനം) കലാകാര മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു. പ്രശസ്ത നാടകകൃത്ത് പി വി കെ പനയാല്‍ ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് പിനാന്‍ നീലേശ്വരം അധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിയംഗം കെ എം ശ്രീധരന്‍, സര്‍ഗ്ഗ വനിത സംസ്ഥാന വൈസ് പ്രസിഡണ്ട് അമ്മിണി ചന്ദ്രാലയം, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ശോഭാ ബാലന്‍, സിനിമ നാടക നടന്‍ കൂക്കള്‍ രാഘവന്‍, നന്മ മേഖലാ ഭാരവാഹികളായ ടി.ശശിധരന്‍, കുന്നത്ത് ബാബു, പി.സി.സുരേന്ദ്രന്‍ നായര്‍, രാജേഷ് തൃക്കരിപ്പൂര്‍, ഗംഗന്‍ ആയിറ്റി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ എന്‍ കീപ്പേരി സ്വാഗതവും ട്രഷറര്‍ ജവഹര്‍ മുരളി നന്ദിയും പറഞ്ഞു. ധര്‍ണ്ണയ്ക്ക് മുമ്പ് ഗാന്ധി സ്മൃതി മണ്ഡപത്തില്‍ നിന്നും സിവില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് സംഘടിപ്പിച്ചു. പ്രകടനത്തിന് ശിവരാജ് ആലുവ, ജനന്‍ കാഞ്ഞങ്ങാട്, ബാലകൃഷണന്‍ ചെറുവത്തൂര്‍, വിജയന്‍ നീലേശ്വരം, യമുന കെ.നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. പ്രതിഷേധത്തിന്റെ ഭാഗമായിനന്മ അംഗങ്ങള്‍വിവിധ കലാപരിപാടികള്‍
കാഞ്ഞങ്ങാട് എംഎല്‍എ.ഇ.ചന്ദ്രശേഖരന്‍,നാടക പ്രവര്‍ത്തകര്‍ സി.നാരായണന്‍ എന്നിവര്‍അഭിവാദ്യം ചെയ്തു സംസാരിച്ചു

Spread the love
error: Content is protected !!